
പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍:നടപ്പാക്കുന്നത് അഞ്ച് കോടി അറുപത്തി എട്ട് ലക്ഷം രൂപയുടെ വാര്‍ഷിക പദ്ധതി
നാടിന്റെ സമസ്ത മേഖലകളിലെയും പുരോഗതിയാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പന്തളം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. വികസനവും കരുതലും ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടത്തിവരുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഇതേ മാതൃക പിന്തുടരണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍ അധ്യക്ഷ ആയിരുന്നു.
വികസനകാര്യ സ്ഥിര സമിതി അധ്യക്ഷൻ പോൾ രാജൻ പദ്ധതി അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ അജയകുമാർ,
ബ്ലോക്ക് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ബി.എസ്. അനീഷ്മോന്‍, സി.പി. ലീന, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ രജിത കുഞ്ഞുമോൻ, ജൂലി ദിലീപ്, അനില എസ് നായര്‍, സന്തോഷ് കുമാര്‍, വി.എം. മധു, ശോഭാ മധു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. ഹര്‍ഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് അന്തിമരൂപം നല്‍കുന്നതിന്റെ ഭാഗമാണ് വികസന സെമിനാര്‍ ചേര്‍ന്നത്.