Trending Now

വ്യാപാരി വ്യവസായി സമിതി റാന്നി ഏരിയ സമ്മേളനം നടന്നു

Spread the love

 

konnivartha.com : വ്യാപാരി വ്യവസായി സമിതി റാന്നി ഏരിയ സമ്മേളനം പഴവങ്ങാടി പഞ്ചായത്ത് ഹാളിൽ വെച്ച് പി ഈ സലാഹുദ്ദീൻ അധ്യക്ഷതയിൽ അഡ്വക്കേറ്റ് അബ്ദുൽ മനാഫ് ഉദ്ഘാടനം ചെയ്തു.

 

ഏരിയ ട്രഷറർ ജയപ്രകാശ് സംഘടന റിപ്പോർട്ട് അവതരിപ്പിക്കുകയും മനു മക്കപ്പുഴ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയുംചെയ്തു. ഏരിയ പ്രസിഡന്റ് ബിജു വർക്കി സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ലിബിൻ ലാൽ സ്വാഗതവും ശംബു കൊല്ലശേരി നന്ദിയും രേഖപ്പെടുത്തി .

പുതിയ 21 അംഗ  ഏരിയ കമ്മറ്റി നിലവിൽ വന്നു.പി ഈ സലാവുദ്ദീൻ പ്രസിഡന്റ് ആയും മനു മക്കപ്പുഴ സെക്രട്ടറിയായും തുടരും. ഫിറോസ് സിറ്റി സൂം മൊബൈൽ പുതിയ ട്രഷററായും ചുമതലയേറ്റു

error: Content is protected !!