Trending Now

ഡിആര്‍ഐ റെയ്ഡ്: 4.11 കോടിയുടെ സ്വര്‍ണം പിടികൂടി, നാല് പേര്‍ അറസ്റ്റില്‍

Spread the love

 

കോഴിക്കോട്കൊടുവള്ളിയില്‍ സ്വര്‍ണം ഉരുക്കുന്ന കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഡി.ആര്‍.ഐ. ഏഴ് കിലോ സ്വര്‍ണ്ണം പിടികൂടി. നാലുപേരെ അറസ്റ്റ് ചെയ്തു.കള്ളകടത്തിലൂടെ എത്തുന്ന സ്വര്‍ണം ഉരുക്കി വേര്‍തിരിക്കുന്ന കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.

 

പിടികൂടിയ സ്വര്‍ണ്ണത്തിന് 4.11 കോടി രൂപ വിലവരുമെന്ന് ഡി.ആര്‍.ഐ. അറിയിച്ചു. കൊച്ചിയില്‍ നിന്നുള്ള ഡി.ആര്‍.ഐ. സംഘമാണ് തിരച്ചില്‍ നടത്തിയത്. വിവിധ വിമാനത്താവളങ്ങള്‍ വഴി കടത്തുന്ന സ്വര്‍ണം വേര്‍തിരിച്ചിരുന്നത് ഇവിടെയാണെന്നാണ് കരുതപ്പെടുന്നത്.

 

ജ്വല്ലറി ഉടമ മുഹമ്മദ്, ജാഫര്‍, മലപ്പുറം സ്വദേശികളായ റഷീദ്, റഫീഖ്എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കുമെന്ന് ഡി.ആര്‍.ഐ. അറിയിച്ചു.

error: Content is protected !!