Trending Now

കോന്നി തഹസിൽദാരേ ഉടന്‍ സര്‍വീസില്‍ നിന്നും നീക്കം ചെയ്യണം

Spread the love

konnivartha.com : കോന്നി താലൂക്ക് ഓഫീസ്സിൽ ജീവനക്കാർ കൂട്ട അവധി. 60 ജീവനക്കാർ ജോലിയിൽ ഉള്ള ഓഫീസിൽ 39 പേർ കൂട്ടായി അവധിയെടുത്ത് തഹസിൽദാരുടെ നേതൃത്വത്തിൽ മൂന്നാറിൽ സുഖവാസത്തിന് പോയതായി അറിയുന്നു. മേലുദ്യോഗസ്ഥൻ, എല്ലാവർക്കും മാതൃകയായി പ്രവർത്തിക്കേണ്ട തഹസിൽദാർ, ഇതിനൊക്കെയും കൂട്ടുനിൽക്കുന്നതായി അറിയുവാൻ കഴിയുന്നു.

ആയതിനാൽ മന്ത്രി തലത്തിൽ വേണ്ട അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കേരള ഡെമോക്രാറ്റിക് പാർട്ടി പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു. ജില്ലാ പ്രസിഡണ്ട് ബാബുവെമ്മേലി അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന നിർവാഹ സമിതി അംഗം സണ്ണി ചെറുകര, ജില്ലാ സെക്രട്ടറി സിജി മാത്യു ജില്ലാ കമ്മിറ്റിയംഗം സുലൈമാൻ കോന്നി, ലിനോ എബ്രഹാം റാന്നി, ജില്ലാ വൈസ് പ്രസിഡണ്ട് ജോർജ് കണാരയിൽ തുടങ്ങിയവർ പ്രസംഗിച്ചു. യൂത്ത് ഫോറം പ്രസിഡണ്ട് സുമൃത് കാമ്പിയിൽ നന്ദിയും രേഖപ്പെടുത്തി.

error: Content is protected !!