കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിൽ ഹൃസ്വകാല പരിശീലനം

Spread the love

കുറഞ്ഞ കാലയളവിൽ അനായാസം ഇംഗ്ലീഷിൽ ആശയ വിനിമയം നടത്താൻ ആത്മവിശ്വാസമേകുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിലേക്ക് സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ച് അപേക്ഷകൾ ക്ഷണിച്ചു. തിരുവനന്തപുരം കേന്ദ്രത്തിൽ ഓഫ്‌ലൈൻ പരിശീലന സൗകര്യം ലഭ്യമാണ്. +2ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. 50 മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിന് 1180 രൂപയാണ് ഫീസ്. അപേക്ഷിക്കേണ്ട അവസാന തീയതി മാർച്ച് 4. ഫോൺ: 0471-23654559496015002www.reach.org.in.