Trending Now

പാലക്കാട്‌ നടക്കുന്ന പഞ്ചദിന ധന്വന്തരിയാഗം:സ്വാഗത സംഘം രൂപീകരിച്ചു(ഏപ്രിൽ 5 മുതൽ 9 വരെ)

Spread the love

 

konnivartha:പാലക്കാട്‌ :ശ്രീ മൂകാംബിക മിഷൻ സേവാ സംഘം പാലക്കാട്‌ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട്‌ പിരായിരി അയ്യപ്പ സ്വാമി ക്ഷേത്രമൈതാനിയിൽ ഏപ്രിൽ 5 മുതൽ 9 വരെ നടക്കുന്ന പഞ്ചദിന ധന്വന്തരി യാഗത്തിന്‍റെ സ്വാഗത സംഘം രൂപീകരിച്ചു. ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ അമ്പോറ്റി തമ്പുരാൻ മാനവേന്ദ്രവർമ്മ യോഗതിരിപ്പാട് അധ്യക്ഷത വഹിച്ചു. ശ്രീ മൂകാംബിക മിഷൻ ചാരിറ്റബിൾ ട്രസ്റ്റ്‌ ഇന്ത്യ ആചാര്യനും ചെയർമാനുമായ മൂകാംബിക സജി പോറ്റി യാഗത്തേക്കുറിച്ച് വിശദീകരിച്ചു. യാഗത്തിന്‍റെ സുഗമമായ നടത്തിപ്പിനായി സ്വാഗത സംഘം കമ്മിറ്റിയെ തിരഞ്ഞെടുത്തു.

സ്വാഗതസംഘം കമ്മറ്റി ചെയര്‍മാന്‍ അമ്പോറ്റി തമ്പുരാന്‍ ( എച്ച് എച്ച് മാനേവന്ദ്രവര്‍മ്മ യോഗതിരിപ്പാട് ),കോ-ഓഡിനേറ്റര്‍ രാമന്‍ നമ്പൂതിരി ,ജനറല്‍ കണ്‍വീനര്‍, ജി. രാമചന്ദ്രന്‍,സാമ്പത്തിക കാര്യ കമ്മറ്റി അംഗങ്ങളായ മുണ്ടിയൂര്‍ ചന്ദ്രന്‍ ,ഗോവിന്ദന്‍ പോറ്റി ,വേണുഗോപാല്‍,പബ്ലിക് റിലേഷൻസ് ഓഫീസര്‍ സന്തോഷ്‌ കുന്നത്ത് വടക്കഞ്ചേരി,പബ്ലിസിറ്റി കോ-ഓഡിനേറ്റര്‍ പ്രസാദ് കാടാംകോട്,പബ്ലിസിറ്റി കമ്മറ്റി അംഗം അരവിന്ദാഷന്‍,പോഗ്രാം കമ്മറ്റി പാറക്കല്‍ രാമചന്ദ്രമേനോന്‍, പന്മനാഭന്‍ , ഗോപി ,അന്നദാന കമ്മറ്റി
അംഗങ്ങളായി ശിവാനന്ദന്‍ ,ഉണ്ണികൃഷ്ണന്‍,യാഗശാല കമ്മറ്റി അംഗങ്ങളായി ശങ്കരന്‍ നമ്പൂതിരി
സരസ്വതി അന്തര്‍ജനം,മാതൃസമിതിയായി അയ്യപ്പന്‍ കാവ് സത്സഘം,നിയമകാര്യ കമ്മറ്റി അംഗമായി          ബാലകൃഷണന്‍.എം എന്നിവരെ തിരഞ്ഞെടുത്തതായി പി ആര്‍ ഒ സന്തോഷ്‌ കുന്നത്ത് വടക്കഞ്ചേരി അറിയിച്ചു

error: Content is protected !!