വയോമധുരം പദ്ധതി: സൗജന്യ ഗ്ലൂക്കോമീറ്റര്‍ വിതരണം നടത്തി

Spread the love

പത്തനംതിട്ട സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വയോജനങ്ങള്‍ക്കായി രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് നിര്‍ണയിക്കുന്ന ഗ്ലൂക്കോമീറ്റര്‍  സൗജന്യമായി വിതരണം ചെയ്യുന്ന വയോമധുരം പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു.
മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സിന്ധു അനില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജെ. ഷംലാബീഗം, വയലത്തല വൃദ്ധ മന്ദിരം സൂപ്രണ്ട്  എസ്. ജയന്‍,  വയോമിത്രം കോ-ഓര്‍ഡിനേറ്റര്‍  പ്രേമ ദിവാകരന്‍, എം.റ്റി.  സന്തോഷ്, എസ്.യു. ചിത്ര, നിറ്റിന്‍ സക്കറിയ, ഡോ. വിനു സുഗതന്‍,  ജൂനിയര്‍ സൂപ്രണ്ട് എം.എസ്. ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!