
konnivartha.com : കോന്നി പഞ്ചായത്തില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി . പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റു ഡി വൈ എസ് പി പ്രശാന്തിന്‍റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് കോന്നി പഞ്ചായത്ത് ഓഫീസില്‍ പരിശോധന നടത്തുകയും അഴിമതി ആരോപിക്കുന്ന ഫയല്‍ പിടിച്ചെടുക്കുകയും ചെയ്തു .
കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസിലെ അഴിമതി സംബന്ധിച്ച് ആണ് വിജിലൻസ് വിഭാഗം പരിശോധ നടത്തിയത് . വിജിലൻസ് ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ ഉള്ള നാലംഗ സംഘമാണ് പരിശോധന നടത്തിയത്. രാവിലെ പതിനൊന്ന് മണിയോടെ തുടങ്ങിയ പരിശോധന ഉച്ചയ്ക്ക് മൂന്ന് മണി വരെ നീണ്ടു നിന്നു.
കോന്നി പഞ്ചായത്ത് സെക്രട്ടറിയുടെ മുറിയിലാണ് രേഖകൾ പരിശോധിച്ചത്. കോന്നി പഞ്ചായത്തിൽ ശ്മശാന ഭൂമി വാങ്ങാൻ ഉള്ള നടപടി ക്രമങ്ങൾ സംബന്ധിച്ചും, ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതും , പാറമട ലൈസൻസുകൾ നൽകിയ സംബന്ധിച്ചും ഉള്ള വിവിധ വിഷയങ്ങളിലെ രേഖകൾ സംഘം പരിശോധിച്ചു.പയ്യനാമണ്ണ് അടുകാട് ഭാഗത്ത് ശ്മശാനത്തിനായി വാങ്ങാൻ നിശ്ചയിച്ച ഭൂമിയും വിജിലൻസ് സംഘം നേരിട്ട് എത്തി പരിശോധിച്ചു. ഇതില്‍ ആണ് അഴിമതി കടന്നു കൂടിയതായി വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത് . ഓഡിറ്റ് റിപ്പോര്‍ട്ടും ഇത് ശരിവെക്കുന്നു .
ശ്മശാന അഴിമതിയിൽ ഭരണ കക്ഷിയിൽ ഉൾപെട്ട ഫൈസൽ, സിപിഐ അംഗം ജോയ്സ്, ബിജെപി അംഗം സോമൻ എന്നിവർ വിയോജന കുറുപ്പ് രേഖപ്പെടുത്തിയിരുന്നു.ഈ വിഷയങ്ങൾ ചൂണ്ടികാട്ടി രണ്ട് ദിവസം മുൻപ് സി പി ഐ കോന്നി, കോന്നി താഴം ലോക്കൽ കമ്മറ്റികൾ ചേർന്ന് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു.
ചില വ്യക്തികള്‍ വിജിലന്‍സിന് പരാതിയും നല്‍കിയിരുന്നു .ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉള്ള ആരോപണങ്ങള്‍ സംബന്ധിച്ച് പഞ്ചായത്ത് കമ്മറ്റി കൂടി ഭരണപരമായ നടപടികള്‍ക്ക് തീരുമാനം കൈക്കൊണ്ടിരുന്നു എന്ന് വൈസ് പ്രസിഡന്റ് റോജി എബ്രഹാം “കോന്നി വാര്‍ത്തയോട് “പറഞ്ഞു . ശ്മശാനത്തിനു വേണ്ടി കുറഞ്ഞ താരിഫ് ഉള്ള ഭൂമി കൂടിയ തുകയ്ക്ക് വാങ്ങുവാന്‍ ആയിരുന്നു നീക്കം .അവസാനം നിമിഷം ആണ് ഇത് പുറംലോകം അറിഞ്ഞതും നീക്കം അവസാനിപ്പിച്ചതും .ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട് . വലിയ അഴിമതിയ്ക്ക് ആണ് പഞ്ചായത്ത് നീക്കം നടത്തിയത് എന്ന് സി പി ഐ ആരോപിച്ചിരുന്നു . ഇവര്‍ കഴിഞ്ഞ ദിവസം പഞ്ചായത്ത് പടിക്കല്‍ സമരം നടത്തിയിരുന്നു .
ലക്ഷകണക്കിന് രൂപയുടെ അഴിമതി സംബന്ധിച്ചുള്ള ഓഡിറ്റ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ പൊതു ജനം നല്‍കിയ പരാതിയില്‍ കഴമ്പു ഉണ്ടെന്നു കണ്ടെത്തിയ വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് ആണ് ഫയലുകള്‍ മിന്നല്‍ പരിശോധനയിലൂടെ പിടിച്ചെടുത്തത് . വിജിലന്‍സ് എസ് ഐ രാജശേഖരന്‍ , അനൂപ് എന്നിവരുടെ വിംഗ് ആണ് കോന്നി പഞ്ചായത്തിലെ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കുന്നത് . മുന്‍ സെക്രട്ടറിയുടെ കാലത്താണ് പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ നടപടികള്‍ വേഗത്തിലാക്കിയത്.മുഖ്യ പ്രതിപക്ഷമായ സി പി ഐ എം ഇതേ കുറിച്ച് പ്രതികരിച്ചില്ല . സി പി ഐ ശക്തമായ നിലപാടുകളുമായി സമരത്തില്‍ ഇറങ്ങി . ബി ജെ പി ഇക്കാര്യത്തില്‍ മൌനം പാലിച്ചു .
ഓഡിറ്റ് റിപ്പോര്‍ട്ട്