Trending Now

ആശുപത്രിയിൽ പരിപാടികൾക്ക് വലിയ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ല

Spread the love

 

 

konnivartha.com : ആശുപത്രി കോമ്പൗണ്ടിനുള്ളിൽ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആശുപത്രി കോമ്പൗണ്ടിനടുത്ത് പരിപടികൾ നടത്തുമ്പോൾ വലിയ ശബ്ദഘോഷങ്ങളോ കരിമരുന്ന് പ്രയോഗമോ പാടില്ല.

രോഗീ സൗഹൃദമായിരിക്കണം. രോഗികൾ, കുഞ്ഞുങ്ങൾ, ഗർഭിണികൾ തുടങ്ങിയവർക്ക് ഒരു തരത്തിലും അസ്വസ്ഥതകൾ ഉണ്ടാക്കാൻ പാടില്ല. രോഗികൾക്കോ കൂട്ടിരിപ്പുകാർക്കോ പ്രയാസം നേരിടാതിരിക്കാൻ ആശുപത്രി അധികൃതർ പ്രത്യേകം ശ്രദ്ധിക്കണം.

ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായും അല്ലാതെയുമുള്ള പരിപാടികൾ ആശുപത്രി കോമ്പൗണ്ടിനുള്ളിൽ സംഘടിപ്പിക്കുമ്പോൾ സർക്കുലറിലെ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി നിർദേശം നൽകി.

error: Content is protected !!