Trending Now

സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയന്റെ 43 മത് വാർഷിക ജനറൽ ബോഡിയോഗം നടന്നു

Spread the love

 

konnivartha.com :സിദ്ധനർ സർവീസ് സൊസൈറ്റി കോന്നി താലൂക്ക് യൂണിയന്റെ 43 മത് വാർഷിക ജനറൽ ബോഡിയോഗം ചേർന്നു.

സംസ്ഥാന ജനറൽ സെക്രട്ടറി രവി കുമാർ ഉദ്ഘാടനം ചെയ്തു. കോന്നി യൂണിയൻ പ്രസിഡന്റ് എ ആർ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജോ സെക്രട്ടറി എസ് അഭിലാഷ് സ്വാഗതം പറഞ്ഞു.
മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം പി രാജു മുഖ്യ പ്രഭാഷണം നടത്തി.

 

കോന്നി യൂണിയൻ സെക്രട്ടറി റ്റി എൻ ഉല്ലാസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ നവനീത് അനുമോദിച്ചു. ഡയറക്ടർ ബോർഡ്‌ അംഗങ്ങളായ അഡ്വ സി വി ശാന്ത കുമാർ, ആർ വിജയൻ കൗൺസ്സിൽ അംഗങ്ങളായ രാഹുൽ ആർ രാജ്, കെ പി മധു, സുധാ രാമചന്ദ്രൻ രാജി ദിനേശ്, ബാലൻ ചിറയത്ത്, സി ആർ ജയൻ, വി കെ രവി,യൂണിയൻ വൈസ്. പ്രസിഡന്റ്‌. കെ. ആർ. മനോഹരൻ ,പഞ്ചായത്ത് അംഗം രെഞ്ചു. ആര്‍ എന്നിവർ സംസാരിച്ചു. കൗൺസിൽ അംഗം ആർ പുഷ്പാംഗദൻ നന്ദി രേഖപ്പെടുത്തി

error: Content is protected !!