Trending Now

ശ്രീമൂകാംബിക മിഷൻ ട്രസ്റ്റ്‌ ഇന്ത്യയുടെ കലാപ്രതിഭ അവാർഡ് സന്തോഷ്‌കുന്നത്തിന്

Spread the love

 

 

konnivartha.com ; പാലക്കാട് : ശ്രീമൂകാംബിക മിഷൻ ട്രസ്റ്റ്‌ ഇന്ത്യ യുടെ പത്താമത് കലാപ്രതിഭഅവാർഡ് സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ, മാധ്യമ പ്രവർത്തകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സന്തോഷ്‌കുന്നത്തിന് സമ്മാനിച്ചു. സിനിമാ രംഗത്ത് വിവിധ മേഖലയിലുള്ള പ്രവർത്തന മികവിനുള്ള അംഗീകരമാണ് അവാര്‍ഡ് എന്ന് ട്രസ്റ്റ്‌ ആചാര്യനും ചെയർമാനുമായ മൂകാംബിക സജി പോറ്റി അറിയിച്ചു.

ശ്രീ മൂകാംബിക മിഷൻ പാലക്കാട്‌ പിരായിരി പുല്ലുക്കോട് അയ്യപ്പ ക്ഷേത്ര മൈതാനിയിൽ ഏപ്രിൽ 5 മുതൽ 9 വരെ നടത്തിയ പഞ്ചദിന ധന്വന്തരി യാഗത്തിന്റെ സമാപന വേദിയിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രം തന്ത്രിയും ആചാര്യനുമായ ബ്രഹ്മശ്രീ ഡോക്ടർ രാമചന്ദ്ര അഡികയിൽ നിന്നും സന്തോഷ്‌കുന്നത്ത് അവാർഡ് ഏറ്റുവാങ്ങി.

2003 ൽ കേരളത്തിലെ ആദ്യ ആദിവാസി ഡോക്ടറായ അട്ടപ്പാടി ഊരിലെ ഡോക്ടർ കമലാക്ഷിയുടെ അതിശയകരമായ അതിജീവിനത്തിന്റെ കഥ പറഞ്ഞ ചിത്രം “മലമുകളിലെ സൂര്യോദയം” മികച്ച ചിത്രത്തിനും മികച്ച സംവിധാനത്തിനുമുള്ള കേരള സംസ്ഥാന ജോൺ എബ്രഹാം അവാർഡ്, ഫിലിം സോസൈറ്റീസ് ഫെഡറേഷൻ അവാർഡ് എന്നിവ നേടിയിട്ടുണ്ട്. ഈ ചിത്രം യൂ കെ മാൻഞ്ജസ്റ്റർ അടക്കം 12 ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തു.തുടർന്ന് അവൾ,ഊരുവിലക്ക്,മഴമേഖങ്ങൾ എന്നീ ചിത്രങ്ങൾ തിരക്കഥ എഴുതി സംവിധാനം ചെയ്തു.ഇപ്പോൾ ലോക്ക്ഡൗണിൽ ചിത്രീകരണം നിന്നുപോയ “ഉഗ്രം”എന്ന സിനിമയുടെ ബാക്കി ഷൂട്ടിങ് ആരംഭിക്കാനുള്ള പ്രവർത്തനത്തിലാണ് സന്തോഷ്‌കുന്നത്ത്.

കേരള മീഡിയ പേഴ്സൺസ് യൂണിയൻ സംസ്ഥാന കോർ കമ്മിറ്റി അംഗമാണ് സന്തോഷ്‌കുന്നത്ത്.KMPU കോർ കമ്മിറ്റി അംഗമായ പ്രേംചന്ദ് കാട്ടാക്കട സംവിധാനം ചെയ്യുന്ന ‘മറുപുറം വേണു’ എന്ന ചിത്രത്തിന്റെ തിരക്കഥയും സന്തോഷ്‌കുന്നത്താണ്.

error: Content is protected !!