Trending Now

കടുവയുടെ ആക്രമണത്തില്‍ പശുക്കളെ നഷ്ടപ്പെട്ട ഉടമകള്‍ക്ക് ധനസഹായം

Spread the love

 

konnivartha.com : കടുവയുടെ ആക്രമണത്തില്‍ പശുക്കളെ നഷ്ടപ്പെട്ട റാന്നി പെരുനാട് ക്ഷീര കര്‍ഷകരായ റജി വളവനാല്‍, ബഥനി പുതുവേല്‍ മാമ്പ്രയില്‍ രാജന്‍ എന്നിവര്‍ക്ക് മില്‍മാ അഡ്മിനിസ്‌ട്രേറ്റീവ് കണ്‍വീനര്‍ ഭാസുരംഗന്‍ ധനസഹായം നല്‍കി.

25000 രൂപയും പലിശരഹിതമായി 50000 രൂപയുടെ ബാങ്ക് ലോണ്‍ ചെക്കുമാണ് കൈമാറിയത്.
നെടുമണ്‍ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ റാന്നി പെരുനാട് മഠത്തുംമൂഴിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍ അധ്യക്ഷത വഹിച്ചു. മില്‍മ എംഡി
ഡി.എസ്. കോണ്ട, വൈസ് പ്രസിഡന്റ് ഡി. ശ്രീകല, വാര്‍ഡ് അംഗം എം.എസ്. ശ്യാം, സെക്രട്ടറി സന്ധ്യാ രാജ്, സംഘം പ്രസിഡന്റ് വി.കെ. സുശീലന്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!