Trending Now

കലഞ്ഞൂർ പാടം- ഇരുട്ടുതറ ലക്ഷംവീട് കോളനി:  ഒരു കോടി രൂപയുടെ വികസന പ്രവർത്തികൾ ഉദ്ഘാടനം ചെയ്തു

Spread the love
konnivartha.com : കലഞ്ഞൂർ പാടം- ഇരുട്ടുതറ ലക്ഷംവീട് കോളനിയുടെ ഒരു കോടി രൂപയുടെ  വികസന പ്രവർത്തികൾ  അഡ്വ. കെ.യു. ജനീഷ് കുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.
അടിസ്ഥാന വികസന സൗകര്യങ്ങളിൽ പിന്നോക്കം നിൽക്കുന്ന പട്ടികജാതി കോളനികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പട്ടികജാതി- പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കിവരുന്ന അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്.
കോളനിയിലെ റോഡുകളും വീടുകളും പൊതു കിണറും പുനരുദ്ധാരണം നടത്തുകയും ശൗചാലയ നിർമ്മാണവും  സോളാർ വഴിവിളക്കുകൾ സ്ഥാപിക്കലും  പ്രവർത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാടം ലക്ഷംവീട് അംഗൻവാടിയിൽ  നടന്ന ചടങ്ങിൽ
കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.വി. പുഷ്പവല്ലി അധ്യക്ഷത വഹിച്ചു.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ സുജ അനിൽ, പി.വി. ജയകുമാർ, വാർഡ് അംഗം ശോഭ ദേവരാജൻ, കലഞ്ഞൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീകുമാർ,
 കോളനി പ്രധിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
error: Content is protected !!