Trending Now

ഹരിതമിത്രം മൊബൈല്‍ ആപ്ലിക്കേഷന്‍ പരിശീലനം നടത്തി

Spread the love

റാന്നി അങ്ങാടി ഗ്രാമപഞ്ചായത്തില്‍ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് ഹരിതമിത്രം ആപ്പ് കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍  പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി നിര്‍വഹിച്ചു.

 

ഹരിത കര്‍മ്മ സേനകളുടെ അജൈവ പാഴ് വസ്തു ശേഖരണ പ്രക്രിയ ഊര്‍ജ്ജിതമാക്കാനും മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്കാനും ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിലാണ് ഹരിതമിത്രം- സ്മാര്‍ട്ട് ഗാര്‍ബേജ് മൊബൈല്‍ ആപ്പ് പദ്ധതി നടപ്പിലാക്കുന്നത്.

 

തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ഖരമാലിന്യ സംസ്‌കരണ ന്യൂനതകള്‍, പുരോഗതി എന്നിവ അറിയാനും പരാതി അറിയിക്കാനും ഹരിതമിത്രം ആപ്പില്‍ സൗകര്യമുണ്ടാകും. തരംതിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുടെ വിവരങ്ങളും ആപ്പില്‍ ലഭ്യമാകും.കെല്‍ട്രോണ്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ തനിമ റോയ് ഹരിത കര്‍മസേന അംഗങ്ങള്‍ക്കുള്ള പരിശീലനത്തിന് നേതൃത്വം നല്‍കി.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുധാ കുമാരി,വിഇഒ ടി എസ്പ്രജീഷ, ഹരിതകര്‍മ സേനഗംങ്ങള്‍ എന്നിവര്‍ പങ്കെടുത്തു

error: Content is protected !!