Trending Now

യു ഡി എഫ് അരുവാപ്പുലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അരുവാപ്പുലം പഞ്ചായത്ത്‌ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി

Spread the love

 

konnivartha.com : സംസ്ഥാന സർക്കാർ അന്യായമായി വർധിപ്പിച്ച കെട്ടിട നിർമാണ പെർമിറ്റ്‌ ഫീസും, കെട്ടിട നികുതിയും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അരുവാപ്പുലം യു ഡി എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അരുവാപ്പുലം പഞ്ചായത്ത്‌ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഡി. സി. സി. വൈസ് പ്രസിഡന്റ്‌റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു.

ഇടതുപക്ഷ സർക്കാർ ജനങ്ങളിൽ അടിച്ചേല്പിക്കുന്ന ആശാസ്ത്രിയമായ നികുതി പരിഷ് കാരങ്ങൾഗവണ്മെന്റ് അവസാനിപ്പിക്കണമെന്ന് റോബിൻപീറ്റർ ആവശ്യപ്പെട്ടു.

കെ പി തോമസ് അധ്യക്ഷത വഹിച്ചു, ജി ശ്രീകുമാർ, അയ്യൂബ് കുമ്മണ്ണൂർ, ശാന്തിജൻ ചൂര കുന്നിൽ, രാജൻ തോപ്പിൽ, കടയ്ക്കൽ പ്രകാശ്, റ്റി ജി നിധിൻ,ഇടിക്കുള ഫിലിപ്പോസ്, സുജാത മോഹൻ, മിനി വിനോദ്, അമ്പിളി സുരേഷ്, മിനി ഇടുക്കുള,സ്മിത സന്തോഷ്, ജോയ് തോമസ്, സന്തോഷ് കുമാർ, ബാബു എസ് നായർ, സുമതി രമണൻ, സൂസൻ തോമസ്, ഡാൽ സിംഗ് രാജൻ, റാവുത്തർ, ബിജു കുമ്മണ്ണൂർ, ശ്യാം. എസ്.നായർ, ജോസ് വയക്കര, ആനന്ദൻ അരുവാപ്പുലം ഉമ്മർ റാവുത്തർ, ബിനു കൊച്ചക്കരരാജ ഗോപാലൻ നായർ ഷാജൻ,തുടങ്ങിയവർ സംസാരിച്ചു

error: Content is protected !!