പത്തനംതിട്ട ജില്ലയിലെ പ്രധാന അറിയിപ്പുകള്‍ ( 30/04/2023)

Spread the love

 

നിയമ ബോധന ക്ലാസ്

മെയ് ദിനാഘോഷവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ തൊഴില്‍ നിയമങ്ങളെയും ഇന്ത്യന്‍ ഭരണഘടനെയും സംബന്ധിച്ചുള്ള നിയമ ബോധന ക്ലാസ് മെയ് ഒന്നിന് രാവിലെ 11 ന് കോന്നി പബ്ലിക് ലൈബ്രറി ഹാളില്‍ നടത്തും. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കാര്‍ത്തിക പ്രസാദ് ഉദ്ഘാടനം ചെയ്യും.

ബിസിനസ് ഗ്രോത്ത് പ്രോഗ്രാം

കേരളത്തിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ (എംഎസ്എംഇ )പിന്തുണയ്ക്കുന്നതിനായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (കെഐഇഡി) ന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന എന്റര്‍പ്രൈസ് ഡെവലപ്മെന്റ് സെന്റര്‍ (ഇഡിസി) മുഖാന്തിരം ബിസിനസ് ഗ്രോത്ത് പ്രോഗ്രാം (ബിജിപി) നടപ്പാക്കും.എംഎസ് എംഇ-യെ അവരുടെ വിപുലീകരണം, സാമ്പത്തിക സ്ഥിരത, നവീകരണം എന്നിവയില്‍ പിന്തുണയ്ക്കുക, എംഎസ്എംഇ യൂണിറ്റുകളെ മത്സരാധിഷ്ടിതവും വളര്‍ച്ചാ കേന്ദ്രീകൃതവുമാക്കുക, ബിസിനസ് കെപിഐയുടെ (കീ പെര്‍ഫോമന്‍സ് ഇന്‍ഡിക്കേറ്റര്‍) മൊത്തത്തിലുള്ള വളര്‍ച്ചയും തൊഴില്‍ സൃഷ്്ടിയും,മെന്റര്‍ഷിപ്പ് സെഷനുകളിലൂടെയും പരിശീലന പരിപാടികളിലൂടെയും ശരിയായ ബിസിനസ് ഇന്‍പുട്ടുകള്‍ നല്‍കുക എന്നിവയാണ് പ്രോഗ്രാമിന്റെ ലക്ഷ്യങ്ങള്‍.

മെന്റര്‍ഷിപ്പ് ബാച്ചില്‍ കേരളത്തില്‍ നിന്നുള്ള 20 സംരംഭകരെയായിരിക്കും ഉള്‍പ്പെടുത്തുക. സംരംഭകര്‍ക്ക് അവരുടെ പതിവ് ബിസിനസ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്താതെ പങ്കെടുക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും പ്രോഗ്രാം നടപ്പാക്കുന്നത്.35 ലക്ഷത്തിനും 50 കോടിയ്ക്കും ഇടയില്‍ വാര്‍ഷിക വിറ്റ് വരവുള്ള 10 വര്‍ഷത്തിന് താഴെയായി കേരളത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന ഉത്പാദന മേഖലയിലോ, പ്രത്യേകതയുള്ള സേവന മേഖലയിലോ ഉള്‍പ്പെട്ടിട്ടുള്ള എം എസ് ഇ യൂണിറ്റുകള്‍ക്കാണ് പ്രോഗ്രാമില്‍ പങ്കെടുക്കാനുള്ള അര്‍ഹത.താല്‍പ്പര്യമുള്ള സംരംഭകര്‍ക്ക് നിലവിലുള്ള ഒരു സംരംഭകനായി ംംം.ലറരസലൃമഹമ.ീൃഴല്‍ രജിസ്റ്റര്‍ ചെയ്യാനും തുടര്‍ന്ന് ബിസിനസ് ഗ്രോത്ത് പ്രോഗ്രാമിനുള്ള അപേക്ഷ പൂരിപ്പിക്കാനും കഴിയും. അപേക്ഷ ലഭിക്കാനുള്ള അവസാന തീയതി മെയ് 20. കൂടുതല്‍ വിവരങ്ങള്‍ www.edckerala.org വെബ്സൈറ്റില്‍ ലഭിക്കും. സംശയ നിവാരണങ്ങള്‍ക്ക് [email protected] എന്ന വെബ്‌സൈറ്റിലോ 0484-2550322/2532890/7012376994/96055420610 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാം.

കെട്ടിട നിര്‍മാണം: അധിക കൂട്ടിച്ചേര്‍ക്കലുകള്‍ അറിയിക്കണം

വടശേരിക്കര ഗ്രാമപഞ്ചായത്തിലെ നിലവിലുള്ള കെട്ടിടങ്ങളില്‍ ഗ്രാമപഞ്ചായത്ത് അനുമതി ഇല്ലാതെ അധികമായി കൂട്ടിചേര്‍ത്തിട്ടുള്ളതും ഉപയോഗ ക്രമത്തിലെ മാറ്റങ്ങളും സംബന്ധിച്ച് മെയ് 15ന് മുന്‍പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അല്ലാത്തപക്ഷം പഞ്ചായത്ത് രാജ് കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രകാരം നടപടികള്‍ സ്വീകരിക്കുമെന്നും പിഴ ഈടാക്കുമെന്നും വടശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ക്വട്ടേഷന്‍

കൂടല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടം പണിയുന്നതിനായി നിശ്ചിയിച്ചിരിക്കുന്ന സ്ഥലത്ത് നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു നീക്കുന്നതിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് അഞ്ച്. ഫോണ്‍ : 04734 270796.

വസ്തു നികുതി പുതുക്കിയ നിരക്ക് വിജ്ഞാപനം ചെയ്തു

വടശേരിക്കര ഗ്രാമപഞ്ചായത്തിലെ അടിസ്ഥാന വസ്തു നികുതി നിരക്കുകള്‍ 01/04/2023 മുതല്‍ പുതുക്കി നിശ്ചയിച്ച വിജ്ഞാപനം ഗ്രാമപഞ്ചായത്ത് ഓഫീസിലും ഘടകസ്ഥാപനങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അടിസ്ഥാന നിരക്കുകളും മേഖലകളും സംബന്ധിച്ച് പൊതു ജനങ്ങള്‍ക്കുള്ള പരാതികളും ആക്ഷേപങ്ങളും മെയ് 30 ന് വൈകിട്ട് അഞ്ചിന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം നല്‍കാവുന്നതാണെന്ന് വടശേരിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

കോന്നി താലൂക്ക് വികസന സമിതി യോഗം മെയ് ആറിന്

കോന്നി താലൂക്ക് വികസന സമിതി യോഗം മെയ് ആറിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരുമെന്ന് കോന്നി തഹസില്‍ദാര്‍ ആന്റ് കണ്‍വീനര്‍(താലൂക്ക് വികസന സമിതി) അറിയിച്ചു.