Trending Now

14 ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചു

Spread the love

 

രാജ്യത്ത് 14 ആപ്പുകൾ നിരോധിച്ച് കേന്ദ്ര സർക്കാർ. ഭീകര പ്രവർത്തനത്തിനായി ഉപയോഗിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം.

 

Crypviser, Enigma, Safeswiss, Wickrme, Mediafire, Briar, BChat, Nandbox, Conion, IMO, Element, Second line, Zangi, Threema എന്നീ ആപ്പുകളാണ് നിരോധിച്ചത്.ഈ ആപ്പുകൾ ഉപയോഗിച്ച് ഭീകരവാദ ഗ്രൂപ്പുകൾ ഇന്ത്യയിലെ അണികളുമായി ബന്ധപ്പെടാറുണ്ടെന്ന് കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി.

 

ആപ്പ് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനായി അധികൃതരുമായി കേന്ദ്ര ഏജൻസികൾ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും സാധിച്ചില്ലെന്നും ഏജൻസികൾ പറയുന്നു.ഐടി ആക്ട് 2000 ന്റെ സെക്ഷൻ 69എ പ്രകാരമാണ് ആപ്പുകൾ നിരോധിച്ചിരിക്കുന്നത്.

error: Content is protected !!