കോന്നി കേന്ദ്രീകരിച്ച് വിദേശ രാജ്യങ്ങളിലേക്ക് മയക്ക് മരുന്നുകള്‍ കടത്തല്‍ എന്ന് പരാതി

Spread the love

 

konnivartha.com : പത്തനംതിട്ട ജില്ലയിലെ കോന്നി കേന്ദ്രീകരിച്ച് യുവാക്കളെ സംഘടിപ്പിച്ചു കൊണ്ട് വിദേശ രാജ്യങ്ങളിലേക്ക് മയക്ക് മരുന്നുകള്‍ കടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി സൂചന . സംഘത്തലവനെക്കുറിച്ച് സംസ്ഥാന പോലീസ് മേധാവിയ്ക്ക് ലഭിച്ച പരാതി പോലീസ് ഗൌരവകരമായി അന്വേഷിച്ചില്ല എന്നും പരാതിഅയച്ച പ്രവാസി മലയാളിയില്‍ നിന്നും അറിയുന്നു .

മയക്കു മരുന്ന് മാഫിയായുടെ ചതിയില്‍ അകപ്പെട്ടു കോന്നി നിവാസിയായ യുവാവ് അജ്മാന്‍ ജയിലില്‍ ഒന്നര വര്‍ഷമായി കിടക്കുന്ന പരാതി സംസ്ഥാന പോലീസ് മേധാവിയിക്കും കോന്നി ഡി വൈ എസ് പിയ്ക്കും  നല്‍കിയിട്ടും അന്വേഷണം നടന്നില്ല എന്നും പരാതി ഉയര്‍ന്നു . വിശദ വാര്‍ത്തകള്‍ വരും ദിവസങ്ങളില്‍ “കോന്നി വാര്‍ത്ത ഡോട്ട് കോം ” പുറത്ത് വിടും .

ചെറുപ്പക്കാരെ സംഘടിപ്പിച്ചു വിദേശ രാജ്യത്ത് എത്തിച്ചു മയക്കു മരുന്ന് വിതരണം ചെയ്യാന്‍ വലിയ പദ്ധതികള്‍ ആണ് ഉള്ളത് . വിസ സംഘടിപ്പിച്ചു നല്‍കുവാന്‍ ഉള്ള ഫോണ്‍ സംഭാക്ഷണം അടക്കം ഉള്ള വോയിസ്‌ മെസ്സേജുകള്‍ മയക്കു മരുന്ന് മാഫിയാ ബന്ധം സ്ഥിരീകരിക്കുന്നു . സംസ്ഥാന പോലീസ് മേധാവിയ്ക്ക് ലഭിച്ച പരാതി നാര്‍ക്കോട്ടിക്ക് വിഭാഗം ഡി വൈ എസ് പിയില്‍ ലഭിച്ചു എങ്കിലും കാര്യമായ അന്വേഷണം നടന്നിട്ടില്ല എന്നും പരാതി ഉണ്ട് . പേരുകളും മറ്റും വരും ദിവസങ്ങളില്‍ കൃത്യമായി ജനം അറിയും .

യുവാക്കളെ റിക്രൂട്ട്മെന്റ് ചെയ്ത ആളിനെ കുറിച്ചുള്ള വിവരം കോന്നിയിലെ ചിലര്‍ക്ക് അറിയാം എങ്കിലും ഒളിച്ചു വെക്കുന്നു . കോന്നി മാങ്കുളം ഉള്ള യുവാവ് കോന്നിയിലെ മയക്കു മരുന്ന് മാഫിയാ തലവന്‍റെ ചതിയില്‍ അകപ്പെട്ടു അജ്മാന്‍ ജയിലില്‍ ഒന്നര വര്‍ഷമായി കിടക്കുന്നു . കൂടുതല്‍ വാര്‍ത്തകള്‍ വരും ദിവസങ്ങളില്‍ “കോന്നി വാര്‍ത്ത ഡോട്ട് കോം ” പ്രസിദ്ധീകരിക്കും

error: Content is protected !!