ബസിലെ ഡ്രൈവര്‍ ,യൂണിഫോം വേണ്ട ,വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കാം ,ഒറ്റ കൈകൊണ്ട് അഭ്യാസിയെ പോലെ വണ്ടി ഓടിക്കും ,നിയമം ലംഘിച്ചാല്‍ പിടിക്കില്ല എന്ന് ആത്മ വിശ്വാസം അഥവാ പിടിച്ചാലും രക്ഷിക്കാന്‍ ആളുകള്‍ ഉണ്ടെന്നു ഉള്ള അഹംഭാവം .കോന്നി കരിമാന്‍ തോട് ബസ്സുകളില്‍ ഡ്രൈവര്‍മാരുടെ നിയമ ലംഘനം കണ്ടില്ലെന്നു നടിക്കുന്ന കോന്നി -തണ്ണി തോട് പോലീസും ,ആര്‍ റ്റി ഓ യും .പത്തനംതിട്ട -കോന്നി -കരിമാന്‍ തോട് ബസുകളില്‍ ആണ് നിയമം അനുസരിക്കാത്ത ഡ്രൈവര്‍മാര്‍ കൂടുതലായി ഉള്ളത് എന്നാണ് പരാതി .നിയമം അനുസരിക്കുകയും ഡ്രൈവര്‍ ജോലി മഹത്തരവും കുടുംബം പുലര്‍ത്താന്‍ ഉള്ളത് എന്നും കാണുന്ന നല്ലവരായ ഡ്രൈവര്‍മാര്‍ ക്ഷെമിക്കുക .നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ ആണ് നിയമം ലംഘിച്ച് കൊണ്ട് ഡ്രൈവര്‍ പണികള്‍ ചെയ്യുന്നത് .ആരെയും കൂസാത്ത ഈ ഡ്രൈവര്‍മാര്‍ക്ക് എതിരെ നടപടി ഉണ്ടാകണം . പത്തനംതിട്ടയിൽ നിന്ന് കരിമാൻ തോടിന് സർവ്വീസ് പോയ സ്വകാര്യ ബസിലെ ഡ്രൈവർ യൂണിഫോം പോലും ധരിക്കാതെ യാത്രക്കാരുടെ ജീവനു ഭീഷണി ആയി മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനം ഓടിച്ച് പോകുന്ന ചിത്രങ്ങള്‍ പോലീസിന് ലഭിച്ചിട്ടും അനന്തര നടപടികള്‍ ഇല്ല .
ബസ്സ് ഓടികൊണ്ട് ഇരിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ നീണ്ടു നില്‍ക്കുന്ന സംസാരം .വാഹനം ഓടുകയാണ് എന്ന് പുറത്തുള്ള ദൃശ്യത്തില്‍ വ്യക്തം.യൂണിഫോം ഇടുവാന്‍ പോലും കൂട്ടാകാത്ത ഇത്തരം ഡ്രൈവര്‍മാര്‍ നാടിന് തന്നെ ശാപമാണ് .ഇങ്ങനെ വാഹനം ഓടിക്കുവാന്‍ അനുമതി നല്‍കിയ ബസ്സ് ഉടമയെ ഉടനെ തന്നെ പിടികൂടണം .ഈ ഡ്രൈവറുടെ ലൈസന്‍സ് “ഉണ്ടെങ്കില്‍ “പിടിച്ചെടുക്കണം .ഇത്തരം അപകടാവസ്ഥയ്ക്ക് അറുതി വരുത്തുവാന്‍ പോലീസ് ഇടപെടണം .ഇതേ പോലെ ബസ്സ് ഓടിച്ചാല്‍ വലിയ അപകടം ഉണ്ടാകുവാന്‍ സാധ്യത ഉണ്ട് .ജന നന്മകള്‍ക്ക് വേണ്ടി ഈ ചിത്രം പ്രസിദ്ധീകരിക്കുന്നു .
Trending Now
- കോന്നിയില്‍ സബ്സിഡിയോടുകൂടി സോളാര്‍ സ്ഥാപിക്കാം :വിളിക്കുക : 9778462126, 7974964827
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം