
ഹരിതകേരളത്തിനായി ആളുകള്‍ ഒന്നിച്ച് ഒരേ മനസോടെ കൈ കോര്‍ക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി തുമ്പമണ്‍ പഞ്ചായത്തിലെ ഹരിതസഭയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് 15 മുതല്‍ ജൂണ്‍ ഒന്നുവരെ കാമ്പയിന്റെ ഭാഗമായി നടന്ന പ്രവര്‍ത്തനങ്ങളുടെ അവലോകനവും വിലയിരുത്തലുമാണ് ഹരിതസഭയുടെ ഭാഗമായി നടന്നത്.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ പരിസ്ഥിതി ദിന സന്ദേശം നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. രാജേഷ്, തോമസ് ടി വര്‍ഗീസ്, രേഖ അനില്‍, ലാലി ജോണ്‍, മോനി ബാബു, മറിയാമ്മ, കെ.കെ. അമ്പിളി, ഷിനു മോള്‍ എബ്രഹാം, ഡി. ചിഞ്ചു, കെ.സി. പവിത്രന്‍, ഗീത റാവു, രാധിക, പി.എ. ഷാജു, വിനോദ് കുമാര്‍, ബിജു പിള്ള, ഡോ. കെ.എസ്. രാശി മോള്‍, ബീന വര്‍ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.