പത്തനംതിട്ട ജില്ലാതല പട്ടയമേള: 166 പട്ടയങ്ങള്‍ വിതരണം ചെയ്യും

Spread the love

 

konnivartha.com : ജില്ലാതല പട്ടയമേളയില്‍ 166 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു. 145 എല്‍എ പട്ടയങ്ങളും 21 എല്‍ടി പട്ടയങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. മല്ലപ്പള്ളി താലൂക്കില്‍ 40 എല്‍എ പട്ടയങ്ങളും രണ്ട് എല്‍ടി പട്ടയങ്ങളും ഉള്‍പ്പെടെ 42 പട്ടയങ്ങള്‍ വിതരണം ചെയ്യും. തിരുവല്ല താലൂക്കില്‍ ഒന്‍പത് എല്‍എ പട്ടയങ്ങളും 13 എല്‍ടി പട്ടയങ്ങളും ഉള്‍പ്പെടെ 22 പട്ടയങ്ങള്‍ വിതരണം ചെയ്യും.

 

റാന്നി താലൂക്കില്‍ 68 എല്‍എ പട്ടയങ്ങളും നാല് എല്‍ടി പട്ടയങ്ങളും ഉള്‍പ്പെടെ 72 പട്ടയങ്ങള്‍ വിതരണം ചെയ്യും. കോന്നി താലൂക്കില്‍ 17 എല്‍എ പട്ടയങ്ങള്‍ വിതരണം ചെയ്യും. കോഴഞ്ചേരി താലൂക്കില്‍ ആറ് എല്‍എ പട്ടയങ്ങളും രണ്ട് എല്‍ടി പട്ടയങ്ങളും ഉള്‍പ്പെടെ എട്ട് പട്ടയങ്ങള്‍ വിതരണം ചെയ്യും. അടൂര്‍ താലൂക്കില്‍ അഞ്ച് എല്‍എ പട്ടയങ്ങള്‍ വിതരണം ചെയ്യും. വിവിധ താലൂക്കുകളിലായി ലഭിച്ച അപേക്ഷകളെല്ലാം സമയബന്ധിതമായി പരിശോധിക്കുവാനും അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കാനുമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചതായും ജില്ലാ കളക്ടര്‍ അറിയിച്ചു

error: Content is protected !!