കോന്നി എം എല്‍ എ സ്വന്തം നിയോജകമണ്ഡലത്തില്‍ കൊണ്ടുവന്ന വികസനം കാണുമ്പോള്‍ മറ്റ് എം എല്‍ എ മാര്‍ക്ക് മനസ്സില്‍ എങ്കിലും അല്പം വിരോധം തോന്നും .കാരണം കോന്നി നാടിന്‍റെ വികസന കാഴ്ചപ്പാട് നന്നായി അറിയാവുന്ന അഡ്വ അടൂര്‍ പ്രകാശ് കോന്നി യ്ക്ക് നല്‍കിയ വികസനം എണ്ണുവാന്‍ കുറെ ഉണ്ട് .
ഇപ്പോള്‍ മലയോര മേഖലയിലെ വിദ്യാര്‍ത്ഥി കള്‍ക്ക് വേണ്ടി എം എല്‍ എ ശബ്ദം ഉയര്‍ത്തുകയും അവകാശം നേടിയെടുക്കുകയും ചെയ്തു .
മലയോര പ്രദേശമായ കൊക്കാതോട് ,ഊട്ടുപാറ ,കുളത്ത് മ ണ്‍ മേഖലയിലേക്ക് ഉള്ള കെ എസ് ആര്‍ ടി സി ബസുകളില്‍ വിദ്യാര്‍ത്ഥി കള്‍ക്ക് യാത്രാ സൌജന്യം അനുവദി പ്പിക്കുവാന്‍ എം എല്‍ എ യുടെ ഭാഗത്ത് നിന്ന് ഉചിതമായ സമയത്ത് നടപടി ഉണ്ടായി .യാത്രാ സൌജന്യം അനുവദിക്കും എന്ന് വകുപ്പ് മന്ത്രി ഉറപ്പും നല്‍കി .കെ എസ് ആര്‍ ടി സി യിലെ ചില ജീവനക്കാരുടെ പിടിവാശി മൂലമാണ് യാത്രാ സൌജന്യം നിഷേധിക്കുവാന്‍ കാരണം എന്നും എം എല്‍ എ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ട് വന്നിരുന്നു .
നൂറു കണക്കിന് വിദ്യാര്‍ത്ഥി കളാണ് മേഖലയില്‍ നിന്നും കെ എസ് ആര്‍ ടി സിയെ ആശ്രയിക്കുന്നത് .ഇത്തരം കുട്ടികള്‍ക്ക് എം എല്‍ എ യുടെ നടപടി ആശ്വാസകരമാണ് .നല്ലത് ചെയ്യുന്നവരെ അഭിനന്ദിക്കുന്ന പാരമ്പര്യം കോന്നി യ്ക്ക് ഉണ്ട് .ഇന്നത്തെ അഭിനന്ദനം എം എല്‍ എ യ്ക്ക് സമര്‍പ്പിക്കുന്നു .
തേക്ക് തോട് ,കരിമാന്‍ തോട് ,തണ്ണി തോട് മേഖലയിലെ വിദ്യാര്‍ത്ഥി കള്‍ക്ക് കൂടി കെ എസ് ആര്‍ ടി സി ബസ്സില്‍ യാത്രാ നിരക്കില്‍ ഉള്ള സൌജന്യം ലഭിക്കണം .മലയോര കാര്‍ഷിക ഗ്രാമങ്ങള്‍ അത് ആഗ്രഹിക്കുന്നു .
Trending Now
- പായസ മേള , ഓണ സദ്യ , അച്ചാര്‍ മേള ,പൊന്നോണ സദ്യ
- HAPPY ONAM:2025 :YUVA TVS ,KONNI ,CHITTAR :PHONE 8086665801,9961155370
- Vacancy for UAE:Sales Manager, sales representatives, driver
- കോന്നി വാര്‍ത്തയിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം email:[email protected] phone/WhatsApp : 8281888276
- കോന്നി വാര്‍ത്ത ഓണ്‍ലൈന്‍ പത്രത്തിലേക്ക് വാര്‍ത്തകള്‍ /പരസ്യം എന്നിവ അയയ്ക്കാം
- കോന്നി വാര്‍ത്ത ഡോട്ട് കോമിലൂടെ പരസ്യങ്ങള്‍ നല്‍കാം