അരുവാപ്പുലം പഞ്ചായത്തിൽ എൻ. ആർ. ഇ. ജി. ഓഫീസിൽ അതിക്രമം :ഓഫീസ് അടിച്ചു തകര്‍ത്തു

Spread the love

 

konnivartha.com: അരുവാപ്പുലം ഗ്രാമ പഞ്ചായത്തിൽ എൻ. ആർ. ഇ. ജി. ഓഫീസിൽ നടന്ന അതിക്രമത്തിൽ അരുവാപ്പുലം യു. ഡി. എഫ് പാർലമെന്ററി പാർട്ടി യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി 21/6/23ന് വൈകിട്ടു നാലുമണിയോടുകൂടിയാണ് സംഭവം. തൊഴിൽ ഉറപ്പുപദ്ധതി ഓഫീസിലെ കസേരകളും, ഫയലുകളും, കമ്പ്യൂട്ടറുകളും വികസന സ്റ്റാൻഡിഗ് കമ്മറ്റി ചെയർമാനും സി. പി. എം. പഞ്ചായത്ത്‌ അംഗവുമായ സിന്ധു അടിച്ചു തകര്‍ത്തു എന്ന് യു. ഡി. എഫ് ആരോപിക്കുന്നു .ആരോപണ വിധേയയായ വാര്‍ഡ്‌ അംഗത്തെ അവരുടെ ഭാഗം കേള്‍ക്കുവാന്‍ വേണ്ടി പല തവണ  ബന്ധപ്പെടുവാന്‍ ശ്രമിച്ചു എങ്കിലും ലഭിച്ചില്ല .

 

പഞ്ചായത്ത് സെക്രട്ടറി സംഭവം മൂടി വച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്ത് വന്നതോടെ പൊലീസില്‍ പരാതി. സെക്രട്ടറി പൊലീസില്‍ നല്‍കിയ പരാതി വിഷയം ലഘൂകരിച്ചുള്ളതാണെന്നും ആക്ഷേപം. സി.പി.എം കല്ലേലി ലോക്കല്‍ കമ്മിറ്റി അംഗവും തോട്ടം തൊഴിലാളി യൂണിയന്‍ നേതാവുമായ കല്ലേലിത്തോട്ടം അഞ്ചാം വാര്‍ഡ് അംഗം സിന്ധു സന്തോഷാണ് ഗ്രാമപഞ്ചായത്ത് ഓഫീസിലെ എന്‍.ആര്‍.ജി ഓഫീസിലെത്തി അതിക്രമം കാട്ടിയത് എന്നാണ് യു ഡി എഫും ഇപ്പോള്‍ പഞ്ചായത്ത് സെക്രട്ടറിയും ഉന്നയിക്കുന്ന ആരോപണം .

 

വ്യാഴാഴ്ച രാവിലെ പ്രതിപക്ഷ അംഗം ജി.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പഞ്ചായത്ത് ഓഫീസില്‍ എത്തുകയും സെക്രട്ടറിയെ അടക്കം നിര്‍ബന്ധിച്ച ശേഷമാണ് അതിക്രമം നടന്ന എന്‍.ആര്‍.ജിയുടെ ഓഫീസ് തുറന്നത്. പോലീസില്‍ പരാതി നല്‍കാതിരുന്ന സെക്രട്ടറിക്കെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

 

പഞ്ചായത്ത്‌ കമ്മറ്റി എടുത്ത തീരുമാനത്തിന് വിരുദ്ധമായി സി പി. എം പ്രാദേശിക നേതൃത്വത്തിന്റെ നിർദേശപ്രകാരംമസ്റ്റർ റോൾ അടിച്ചു നൽകിയതാണ് പ്രശ്നങ്ങൾക്കുകാരണംഎന്നും യു ഡിഎഫ് പറയുന്നു .സി. പിഎം  നേതൃത്വത്തിന്‍റെ പിൻസീറ്റ് ഭരണംകാരണം ഗ്രാമ പഞ്ചായത്തിൽ അഴിമതിയും, കെടുകാര്യ സ്ഥതയും ആണ് നടക്കുന്നത് എന്നാണ് പ്രതിപക്ഷ ആരോപണം .

പഞ്ചായത്ത് സെക്രട്ടറി സി. പി. എം അജ്ഞാനുവർത്തിയായി പ്രവർത്തിക്കുന്നു എന്നും ആരോപണം ഉയര്‍ന്നു . യു ഡി എഫ് അംഗങ്ങളുടെ പ്രതിഷേധം ഉണ്ടാകുന്നതുവരെ പരാതി നൽകാൻ തയാറാക്കാതിരുന്നത് ഇത് കൊണ്ട് ആണെന്നും പരാതി ഉണ്ട് . പഞ്ചായത്ത്‌ നിയമപരമായി നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും സിപിഎം പിൻസീറ്റ് ഭരണം അവസാനിപ്പിക്കണമെന്നും യു ഡി എഫ് പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. ജി. ശ്രീകുമാർ, സന്തോഷ്‌. ടി, ഡി.,മിനി ഇടുക്കുള, അമ്പിളിസുരേഷ്, സ്മിത സന്തോഷ്‌,ബാബു. എസ്. നായർ എന്നിവർ സംസാരിച്ചു

error: Content is protected !!