ആലുവാംകുടി ഉൾക്കാട്ടിൽ അജിതയ്ക്ക് അഞ്ചാംപ്രസവം

Spread the love

 

konnivartha.com: ആലുവാംകുടി ഉൾവനത്തിലെ പാറപ്പുറത്തുള്ള ഷെഡിൽ ആദിവാസി യുവതിയായ അജിത അഞ്ചാമത്തെ കുഞ്ഞിന് ജന്മം നൽകി.വിവരം പുറത്തറിയുന്നത് 13 ദിവസത്തിനുശേഷം. കാടുംമേടും താണ്ടി കിലോമീറ്ററുകൾ നടന്നെത്തിയ ആരോഗ്യ പ്രവർത്തകർ ഏറെ പണിപ്പെട്ട് അമ്മയെയും കുഞ്ഞിനെയുംകാടിന് പുറത്ത് എത്തിച്ചു പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

ആശുപത്രിയിലെ മറ്റൊരുമുറിയിൽ അജിതയുടെ മറ്റ് നാലുമക്കളും ഭർത്താവ് കലേഷുമുണ്ട്. സാഹചര്യം കണക്കിലെടുത്ത് പ്രത്യേക അനുമതിവാങ്ങിയാണ് അധികൃതർ ഇവരെ താമസിപ്പിച്ചിരിക്കുന്നത്‌ .തണ്ണിത്തോട് പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരാണ് അജിതയെയും കുഞ്ഞിനെയും വനത്തിൽനിന്ന് കൂട്ടിക്കൊണ്ടുവന്ന് ജനറൽ ആശുപത്രിയിലെത്തിച്ചത്.രണ്ട് ആണ്‍ കുട്ടികളും രണ്ടു പെണ്‍കുട്ടികളും ഇവര്‍ക്ക് ഉണ്ട് .

error: Content is protected !!