കോന്നി പഞ്ചായത്തില്‍ പുതിയ അധ്യക്ഷ

Spread the love

 

konnivartha.com : കോന്നി പഞ്ചായത്തില്‍ അടുത്ത രണ്ടര വര്‍ഷം അനി സാബു തോമസ്‌ അധ്യക്ഷ. ഇന്ന് ( ജൂലൈ 6 ) രാവിലെ സത്യപ്രതിജ്ഞ ചെയ്തു അധികാരത്തില്‍ എത്തും .

യു ഡി എഫ് ധാരണപ്രകാരം ആണ് നിലവിലെ അധ്യക്ഷ സുലേഖ വി നായര്‍ അധികാരം ഒഴിഞ്ഞത് . പതിമൂന്നാം വാര്‍ഡ്‌ മെമ്പര്‍ ആണ് അനി സാബു . ജനകീയ വിഷയങ്ങളില്‍ ഇടപെടുന്ന നിലയില്‍ ഏറെ ജനകീയയാണ് .കോന്നിയുടെ വികസന കാര്യത്തില്‍ വരുന്ന വര്‍ഷങ്ങളില്‍ ഏറെ നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയുന്ന വ്യക്തിത്വം ആണ് എന്ന് അറിയുന്നു . യു ഡി എഫ് ആണ് ഭരണം .

കോന്നിയുടെ നിലവില്‍ ഉള്ള വികസന കാര്യങ്ങളില്‍ പുതിയ അധ്യക്ഷയുടെ ഇടപെടീല്‍ ഗുണകരമാകണം . പൊതു ശുചി മുറി വേണം . കോന്നിയില്‍ എത്തുന്ന സ്ത്രീകള്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ നിലവില്‍ യാതൊരു സൌകര്യം ഇല്ല . കോന്നി പഴയ കലച്ചന്ത (നിലവില്‍ ടാക്സി )ഇടുന്ന സ്ഥലത്ത് ഒരു പൊതു ശുചി മുറി വേണം . ഒപ്പം അവിടെ ഉള്ള പഞ്ചായത്ത് സ്ഥലം അളന്നു തിട്ടപ്പെടുത്തുക . പഞ്ചായത്ത് സ്ഥലം പലരും കയ്യേറി . അത് തിരിച്ചു പിടിക്കാന്‍ നടപടി ഉണ്ടാകണം .

 

error: Content is protected !!