
അവധി
konnivartha.com: പത്തനംതിട്ട ജില്ലയിൽ 63 ക്യാമ്പുകളിലായി 2637 പേർ നിലവിൽ താമസിച്ചു വരുന്നു. ഇതിൽ 45 ക്യാമ്പുകൾ തിരുവല്ലയിലാണ്.
ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും, തിരുവല്ല താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (10/7/2023) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉത്തരവായി.ടി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വച്ച് നടത്തുവാന്‍ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കും പൊതു പരീക്ഷകള്‍ക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ല.
മാറ്റിവച്ചു
തിരുവല്ല എസ് സി എസ് എച്ച് എസ് എസിൽ സംസ്ഥാന വനിതാ കമ്മീഷൻ (ജൂലൈ 10) നടത്താനിരുന്ന കൗമാരം കരുത്താക്കൂ പ്രത്യേക ബോധവൽക്കരണ പരിപാടി മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.