കാറില്‍ നിന്നും നൂറുകിലോ കഞ്ചാവ് പിടികൂടി

Spread the love

 

തിരുവനന്തപുരം പള്ളിത്തുറയില്‍ വന്‍ ലഹരിവേട്ട. കാറില്‍കൊണ്ടുവന്ന നൂറുകിലോ കഞ്ചാവും വീട്ടില്‍ സൂക്ഷിച്ചിരുന്ന അരക്കിലോ എം.ഡി.എം.എ.യുമാണ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടിയത്.നാലുപേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു . തിരുവനന്തപുരം കഠിനംകുളം സ്വദേശി ജോഷ്വോ, വലിയവേളി സ്വദേശികളായ കാര്‍ലോസ്, ഷിബു, അനു എന്നിവരാണ് പിടിയില്‍ . കൂടുതല്‍ അന്വേഷണം നടക്കുന്നു .

പള്ളിത്തുറയില്‍ വീട് വാടകയ്‌ക്കെടുത്ത് ലഹരിമരുന്ന് കച്ചവടം നടത്തുന്നവരാണ് പിടിയിലായതെന്നാണ് എക്‌സൈസ് നല്‍കുന്നവിവരം.

നൂറുകിലോ കഞ്ചാവ് കാറില്‍ വീട്ടിലേക്ക് എത്തിച്ചപ്പോഴാണ് എക്‌സൈസ് സംഘം വളഞ്ഞത്. കാറില്‍ നടത്തിയ പരിശോധനയില്‍ 62 പൊതികളിലായി സൂക്ഷിച്ച നൂറുകിലോ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. കാറില്‍നിന്ന് രണ്ടുപേരെയും പിടികൂടി. ഇതിനുപിന്നാലെയാണ് ഇവരുടെ വാടകവീട്ടിനുള്ളിലും പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ അരക്കിലോ എം.ഡി.എം.എ. പിടിച്ചെടുക്കുകയും വീട്ടിലുണ്ടായിരുന്ന രണ്ടുപേരെ കൂടി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.