Trending Now

രാജ്യത്തിന്റെ ശക്തി തൊഴിലാളികൾ: ആര്‍ ചന്ദ്രശേഖരൻ

Spread the love

 

konnivartha.com: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കോപ്പറേറ്റ് അടിമത്തം മൂലം തൊഴിലാളി സമൂഹം കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ പറഞ്ഞു

സമസ്ത മേഖലകളിലും തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുകയ യാണെന്നും രാജ്യത്ത് സാധാരണക്കാർക്ക് വേണ്ടി യുപിഎ സർക്കാർ നടപ്പിലാക്കിയ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പോലും അട്ടിമറിക്കപ്പെടുന്ന അവസ്ഥയിലാണെന്നും ഐഎൻടിയുസി കോന്നി നിയോജകമണ്ഡലം ശില്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലാളികളാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശക്തികേന്ദ്രമെന്നും, തൊഴിലാളികൾക്കുവേണ്ടി അവരുടെ അവകാശങ്ങൾ നേടിക്കൊടുത്തിട്ടുള്ളതും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതൃത്വം നൽകിയിട്ടുള്ള സർക്കാരുകൾ ആണെന്നുംഅദ്ദേഹം ഓർമിപ്പിച്ചു. വിവിധ ട്രേഡ് യൂണിയനുകളിൽ നിന്നും എത്തിയ പതിനഞ്ചിൽ അധികം തൊഴിലാകൾക്ക് ഐ. എൻ. ടി. യു. സി യൂണിയനിൽ അംഗത്വം നൽകി.

ഐഎൻടിയുസി നിയോജകമണ്ഡലം പ്രസിഡണ്ട് ജി ശ്രീകുമാർ അധ്യക്ഷ വഹിച്ചു ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ജ്യോതിഷ് കുമാർ മലയാലപ്പുഴ ഐഎൻടിയുസി ജില്ലാ ഭാരവാഹികളായ ആർ സുകുമാരൻ നായർ, പി കെ ഗോപി, ഹരികുമാർ പുതങ്കര, തോട്ടുവ മുരളി, എ ഡി ജോൺ, വിഎൻ ജയകുമാർ,,പി. എസ്. വിനോദ്കുമാർ മോഹൻകുമാർ കോന്നി,അനീഷ് കലഞ്ഞൂർ, നിഖിൽ ചെറിയാൻ, എം ആർ. ശ്രീധരൻ ഷിജു അറപ്പുര, കോന്നി പഞ്ചായത്ത് പ്രസിഡണ്ട് അനി സാബു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദീനാമ റോയ്ശ്യം. എസ്. കോന്നി തുടങ്ങിയവർ സംസാരിച്ചു

error: Content is protected !!