Trending Now

റാന്നി പെരുനാട് : മണ്ണിടിച്ചിൽ ഉണ്ടായി വീടുകൾ അപകടാവസ്ഥയിലായി

Spread the love

 

konnivartha.com: റാന്നി പെരുനാട് മണ്ണിടിച്ചിൽ ഉണ്ടായി ലൈഫിൽ പണിതുകൊണ്ടിരിക്കുന്ന വീടുകൾ അപകടാവസ്ഥയിലായ പ്രശ്നം റവന്യൂ തദ്ദേശസ്വരണ വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് അഡ്വ പ്രമോദ് നാരായണ്‍ എംഎൽഎ പറഞ്ഞു

പെരുനാട്, വാഴയിൽ ബിന്ദുവിന്റെ വീടാണ് അപകടാവസ്ഥയിലായത്. 2018ലാണ് ലൈഫ് ഭവന പദ്ധതിക്കായി ബിന്ദു അപേക്ഷ നൽകിയിരുന്നത്. സ്വന്തമായി വസ്തു ഇല്ലാത്തതിനാൽ ഇവർ ചൂണ്ടിക്കാട്ടിയ വസ്തു വാങ്ങുന്നതിനായി പഞ്ചായത്ത് തന്നെ രണ്ടുലക്ഷം രൂപയും നൽകിയിരുന്നു. വീടും വസ്തുവും ഇല്ലാത്ത നാല് പേർക്ക് പഞ്ചായത്ത് തന്നെയാണ് ഇവിടെ വസ്തു വാങ്ങാൻ ഇത്തരത്തിൽ പണം നൽകിയത്. ബിന്ദുവും വേറൊരു കുടുംബവുമാണ് ഇപ്പോൾ ഇവിടെ വീട് പണിതു കൊണ്ടിരിക്കുന്നത് വീടിൻറെ നിർമ്മാണം ഏകദേശം 80 ശതമാനം പൂർത്തിയായപ്പോഴാണ് വീടിൻറെ മുറ്റം ഇടിഞ്ഞ് താഴെ നിർമ്മിക്കുന്ന വീടിൻറെ മുറ്റത്തേക്ക് വീണിരിക്കുന്നത് .

അപകടകരമായ രീതിയിലാണ് ഇവിടെ വെള്ളം ഒഴുക്ക് ഉണ്ടായിരിക്കുന്നത് വീടിൻറെ ഭിത്തികൾക്കും വിള്ളൽ ഉണ്ട് . കുത്തനെയുള്ള ഈ സ്ഥലത്ത് ഇനി വീട് പണി തുടരാൻ അനുയോജ്യമാണോ എന്ന കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ജില്ലാ ജിയോളജിസ്റ്റിനോട് എംഎൽഎ ആവശ്യപ്പെട്ടിരിക്കുകയാണ്. വാർഡ് മെമ്പർ അജിതാ റാണി, റോബിൻ കെ തോമസ് എന്നിവർ എംഎൽ യോടൊപ്പം സ്ഥലം സന്ദർശിച്ചു.

error: Content is protected !!