കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയം ഓണ്‍ലൈനാക്കുക : “ബുദ്ധി ജീവികള്‍ “അല്ല നിഗമനം

Spread the love

 

konnivartha.com:പൈസ കൊടുത്തു ഓരോ സിനിമയും കാണുന്ന പ്രേക്ഷകര്‍ ആണ് സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയിക്കേണ്ടത് .അല്ലാതെ സാംസ്കാരിക വകുപ്പ് കണ്ടെത്തിയ ചലച്ചിത്ര രംഗത്തെ “അധികായകര്‍ “അല്ല എന്ന് പറയാന്‍ ആഗ്രഹിക്കുന്നു .ബഹുമാന്യ  മന്ത്രി  സജി ചെറിയാന്‍ എങ്കിലും ഈ പഴയ രീതി മാറ്റണം .

 

നമ്മുടെ പൈസ കൊടുത്തു സിനിമ ശാലയില്‍ പോയി സിനിമ എന്ന വിനോദ ഉപാധി കാണുന്നവര്‍ ആണ് സിനിമയെ വിജയിപ്പിക്കുന്നത് .അതില്‍ ഉള്ള താരങ്ങളുടെ അഭിനയം വിലയിരുത്തി തീരുമാനിക്കേണ്ടത് പ്രേക്ഷകര്‍ ആണ് .അല്ലാതെ സാംസ്കാരിക വകുപ്പ് വിളിച്ചു വരുത്തി സിനിമ നിര്‍ണ്ണയം കാണുന്നവര്‍  അല്ല എന്ന് പറയാന്‍ ആഗ്രഹിക്കുന്നു . ഇത് പുതു യുഗം ആണ് .പഴയ രീതി നിര്‍ത്തുക .

എല്ലാ വര്‍ഷവും റിലീസ് ചെയ്യുന്ന അപേക്ഷ സമര്‍പ്പിക്കുന്ന സിനിമയുടെ അവലോകനം ഇന്റര്‍നെറ്റില്‍ അഭിപ്രായ വോട്ടിന് ഇടുക . അല്ലാതെ കുറെ ആളുകള്‍ കണ്ടു അവര്‍ അഭിപ്രായം രേഖപ്പെടുത്തി എന്നുള്ള നിഗമനം മാറ്റുക . അതൊക്കെ പഴയ രീതി . സിനിമ കണ്ട ആളുകള്‍ക്ക് അറിയാം അഭിനയം കൃത്യം ആണോ എന്ന് . വെറുതെ ജൂറികളെ നിയമിക്കുന്ന സമ്പ്രദായം നിര്‍ത്തുക . ജനം (പ്രേക്ഷകര്‍) ആണ് വിധി നിര്‍ണ്ണയം എന്ന് വെക്കുക . ഒന്നില്‍ കൂടുതല്‍ ആളുകളുടെ  വിധി നിര്‍ണ്ണയം ബാന്‍ ചെയ്യുക . കണ്ട സിനിമയുടെ കാര്യം പറയുക .കൃത്യമായ അവലോകനം വേണം .അപ്പോള്‍ അറിയാം ആരാണ് ജേതാവ് ,ജേതാത്തി എന്ന് .പുതു തലമുറയ്ക്ക് അവസരം നല്‍കുന്ന രീതി നല്ലതാണ് .