Trending Now

3D പ്രിന്റിങ് ടെക്നോളജി ഉപയോഗിച്ചുള്ള ആദ്യ കെട്ടിട നിർമാണോദ്ഘാടനം ബുധനാഴ്ച

Spread the love

 

konnivartha.com: നിർമാണ മേഖലയിലെ പുതിയ സാങ്കേതികവിദ്യയായ 3D പ്രിന്റിങ് ടെക്നോളജി ഉപയോഗിച്ചു സംസ്ഥാന നിർമിതി കേന്ദ്രം നിർമിക്കുന്ന ആദ്യ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം കെസ്നിക്കിന്റെ പി.ടി.പി. നഗർ ക്യാംപസിൽ ബുധനാഴ്ച (ഓഗസ്റ്റ് രണ്ട്) ഉച്ചയ്ക്കു 12നു റവന്യൂ മന്ത്രി കെ. രാജൻ നിർവഹിക്കും.

വി.കെ. പ്രശാന്ത് എം.എൽ.എ. അധ്യക്ഷത വഹിക്കും. 3D പ്രിന്റിങ് ടെക്നോളജി ഉപയോഗിച്ചുള്ള നിർമാണ രീതി കണ്ടു മനസിലാക്കുന്നതിനും പഠിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഓഗസ്റ്റ് മൂന്ന്, നാല്, അഞ്ച് തീയതികളിൽ ക്യാംപസിൽ സജ്ജമാക്കിയിട്ടുണ്ട്. താത്പര്യമുള്ളവർ 9847164709 എന്ന നമ്പറിൽ ബന്ധപ്പെടണം.

error: Content is protected !!