പുതുപ്പള്ളി : എല്‍ ഡി എഫ് സ്ഥാനാര്‍ഥിയെ 12-ന് പ്രഖ്യാപിക്കും

Spread the love

പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ 12-ന് കോട്ടയത്ത് പ്രഖ്യാപിക്കും. പാര്‍ട്ടി സെക്രട്ടറിയേറ്റും മണ്ഡലം കമ്മിറ്റിയും ചേര്‍ന്നശേഷമാകും പ്രഖ്യാപനം.തൃക്കാക്കര മോഡല്‍ കോട്ടയത്ത് നടക്കില്ലെന്ന് സിപിഎം നേതാവും മന്ത്രിയുമായ വി.എന്‍ വാസവന്‍.

 

ചരിത്രം അതാണ്. സഹതാപത്തെ മറികടക്കാന്‍ കഴിയുന്ന രാഷ്ട്രീയ സാഹചര്യം കോട്ടയത്തുണ്ട്. പുതുപ്പള്ളി ശക്തമായ സംഘടനാ അടിത്തറയുള്ള മണ്ഡലമാണെന്നും അദ്ദേഹം പറഞ്ഞു.ജൂലായ് ഒന്നിനുശേഷം പേര് ചേര്‍ത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം ആരോപിച്ചു.