
konnivartha.com: ‘മേരി മാട്ടി മേരാ ദേശ്’ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 942 അമൃതവാടികൾ ഒരുക്കുകയും 80000 വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്യും. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വഴിയാണ് അമൃത് വാടികകൾ ഒരുക്കുക, നെഹ്റു യുവ കേന്ദ്ര പരിപാടികൾ ഏകോപിപ്പിക്കുo.
നാഷണൽ സർവീസ് സ്കീം, സംസ്ഥാന യുവജന ക്ഷേമ ബോർഡ് ,പ്രദേശത്തെ സാംസ്കാരിക സ്ഥാപനങ്ങൾ,യൂത്ത് ക്ലബുകൾ തുടങ്ങിയവരും പരിപാടികളിൽ പങ്കാളികളാണ്. രാജ്യത്തിന് വേണ്ടി ധീര രക്തസാക്ഷിത്വം വഹിച്ച സ്വാതന്ത്ര്യ സേനാനികർ, അതിർത്തികാത്ത ധീര യോദ്ധാക്കൾ എന്നിവരുടെ സ്മരണക്കായി സ്മാരക ശില സ്ഥാപിക്കൽ, ഓരോ പഞ്ചായത്ത് പ്രദേശ്ത്തും താമസക്കാരായ ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യ സമര സേനാനികൾ, മൻമറഞ്ഞ സേനാനികളുടെയും രാജ്യത്തിന് വേണ്ടി മരണംവരെ പൊരുതിയ രക്തസാക്ഷികളുടെയും കുടുംബാംഗങ്ങളെ ആദരിക്കാനും നിർദേശമുണ്ട്.
ഹർ ഘർ തിരംഘ പരിപാടിയുടെ ഭാഗമായിഎല്ലാ വീടുകളിലും പൊതുസ്ഥലങ്ങളിലും ദേശീയ പതാക ഉയർത്തും. സംസ്ഥാന തദേശ സ്വയം ഭരണ വകുപ്പ് ഇതു സംബന്ധിച്ച നിർദേശങ്ങൾ നൽകിയിട്ടുണ്ട്. സൈനിക അർദ്ധ സൈനിക വിഭാഗങ്ങൾ രാജ്യത്തിന് വേണ്ടി വീര ചർമം പ്രാപിച്ച സൈനികരുടെ വിധവകളെ ആദരിക്കും. പള്ളിപ്പുറം CRPF ൽ ആഗസ്ത് 18 ന് നടക്കുന്ന ചടങ്ങിൽ വീരനാരികളെ ആദരിക്കും.