
konnivartha.com: ഓണത്തോട് അനുബന്ധിച്ച് കോന്നി ടൌണ്‍ ഭാഗത്ത് ഗതാഗതക്കുരുക്കിന് സാധ്യത ഉള്ളതിനാല്‍ ട്രാഫിക്ക് കമ്മറ്റിയുടെ നിര്‍ദേശം ജനറല്‍ കമ്മറ്റി അംഗീകരിച്ചതായി പഞ്ചായത്ത് അധ്യക്ഷ അനി സാബു തോമസ് അറിയിച്ചു .
കോന്നി ടൌണ്‍ ഭാഗത്ത് അമ്പതു മീറ്റര്‍ ചുറ്റളവില്‍ പാര്‍ക്കിംഗ് ഒഴിവാക്കുന്നതിന് ആണ് പ്രധാന തീരുമാനം . മുരിങ്ങമംഗലം മുതല്‍ ആനക്കൂട് വരെയും ചൈനമുക്ക് മുതല്‍ റിപ്പബ്ലി ക്കന്‍ സ്കൂള്‍ ഭാഗം വരെയും തിരക്ക് കുറയ്ക്കുന്നതിന് ജാഗ്രതാ നിര്‍ദേശം നല്‍കും . ഫുഡ് പാത്തിലെ വഴിയോര കച്ചവടം ഒഴിപ്പിക്കുന്നതിനും വ്യാപാരികള്‍ പൊതു വഴിയിലേക്ക് ഇറക്കി വെച്ചിട്ടുള്ള കച്ചവടം ഒഴിപ്പിക്കുന്നതിനും തീരുമാനിച്ചു . അനനധികൃത പാര്‍ക്കിംഗ് അനുവദിക്കില്ല . പ്രൈവറ്റ് ബസുകള്‍ക്ക് കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ എത്തി തിരിക്കാന്‍ ഉള്ള അനുമതി നല്‍കി . ബസുകള്‍ക്ക് പാര്‍ക്കിംഗ് ഏരിയ മാര്‍ക്ക് ഇട്ടു നല്‍കുന്നതിനും തീരുമാനം ഉണ്ടായി .