Trending Now

എല്ലാ ഓട്ടോകൾക്കും സംസ്ഥാനത്ത് മുഴുവനും സഞ്ചരിക്കാൻ ഉള്ള പെർമിറ്റ് അനുവദിക്കണം

Spread the love

 

konnivartha.com: എല്ലാ ഓട്ടോകൾക്കും സംസ്ഥാനത്ത് മുഴുവനും സഞ്ചരിക്കാൻ ഉള്ള പെർമിറ്റ് അനുവദിക്കണം എന്ന് ആവശ്യം . ഈ ആവശ്യം മുന്‍നിര്‍ത്തി ഹൈക്കോടതിയില്‍ സൗഹ്യദ ഓട്ടോ കൂട്ടായ്മ കേസ് ഫയല്‍ ചെയ്തു .

നിലവിൽ ഓട്ടോ റിക്ഷാകൾക്ക് ഓരോ ജില്ലവിട്ട് 20 കിലോമീറ്റർ വരെയെ സഞ്ചരിക്കാൻ പെർമിറ്റ് അനുവദിക്കുന്ന് ഉള്ളൂ. എന്നാൽ ഇലട്രിക്ക് ഓട്ടോകൾക്ക് സംസ്ഥാനത്ത് എവിടെയും സഞ്ചരിക്കാൻ ഉള്ള അനുമതി നിലവിൽ ഉണ്ട് .

ഈ വിവേചനത്തിന് എതിരെ എല്ലാ ഓട്ടോകൾക്കും സംസ്ഥാനത്ത് മുഴുവനും സഞ്ചരിക്കാൻ ഉള്ള പെർമിറ്റ് അനുവദിക്കുന്നതിന് വേണ്ടി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്ത് നിയമ പോരാട്ടത്തിന് ഇറങ്ങുക ആണ് എന്ന് സൗഹ്യദ ഓട്ടോ കൂട്ടായ്മ സംസ്ഥാന കമ്മറ്റി അറിയിച്ചു

കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് അജി കോന്നി വൈസ് പ്രസിഡന്റ് സുധീർ പെരുമ്പാവൂർ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് കബീർ പെരുമ്പാവൂർ മുൻ എറണാകുളം ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കുട്ടി പള്ളുരുത്തി എന്നിവർ അഡ്വ: ബോബി ജോർജ് മുഖാന്തിരം വക്കാലത്ത് ഒപ്പ് ഇട്ട് കേസ് ഹർജി ഫയൽ ചെയ്തു

error: Content is protected !!