Trending Now

ഛിന്നഗ്രഹ സാമ്പിളുകളുമായി പേടകം ഭൂമിയിലേക്ക്

Spread the love

 

NASA Completes Last OSIRIS-REx Test Before Asteroid Sample Delivery

ബെന്നു എന്ന ഛിന്നഗ്രഹത്തില്‍ നിന്ന് ഒസിരിസ്-റെക്‌സ് എന്ന ബഹിരകാശ പേടകം ശേഖരിച്ച സാമ്പിളുകള്‍ ഭൂമിയിലെത്തിക്കാനുള്ള ദൗത്യവുമായി നാസ.

മോക്ക് ടെസ്റ്റ് പൂര്‍ത്തിയാക്കിയതായി നാസ അറിയിച്ചു.ഒസിരിസ്-റെക്‌സ് ശേഖരിച്ച സാമ്പിളുകള്‍ ഒരു പേടകത്തിലാക്കി ബഹിരാകാശത്ത് നിന്ന് താഴേക്ക് ഇടുകയാണ് ചെയ്യുക.

സുരക്ഷിതമായി താഴെ ഇറക്കുന്ന സങ്കീര്‍ണമായ ദൗത്യത്തിനാണ് നാസ ഒരുങ്ങുന്നത്.മോക്ക് ടെസ്റ്റില്‍ ഒരു വിമാനത്തില്‍ നിന്ന് താഴേക്കിട്ട സാമ്പിള്‍ കാപ്‌സ്യൂള്‍ പ്രതിരോധ വകുപ്പിന്റെ സാള്‍ട്ട് ലേക്ക് സിറ്റിയ്ക്ക് പുറത്തുള്ള മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന യൂട്ടാ ടെസ്റ്റ് ആന്റ് ട്രെയിനിങ് റേഞ്ചിലുള്ള ഡ്രോപ്പ് സോണില്‍ സുരക്ഷിതമായി വന്നിറങ്ങി.

 

error: Content is protected !!