
ചന്ദ്രോപരിതലത്തിലെ പ്രത്യേക പ്രകമ്പനം രേഖപ്പെടുത്തി ചന്ദ്രയാന്‍ 3 ലാന്‍ഡര്‍. ചന്ദ്രനിലെ പ്രകമ്പനം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനുവേണ്ടി വിക്രം ലാന്‍ഡറില്‍ ഘടിപ്പിച്ച പരീക്ഷണോപകരണ (പേലോഡ്) മായ ഐഎൽഎസ്എ (ഇൻസ്ട്രുമെന്‍റ് ഫോർ ദ ലൂണാർ സീസ്മിക് ആക്ടിവിറ്റി) വഴിയാണ് വിവരശേഖരണം നടത്തിയത്. പ്രകമ്പനത്തിന്‍റെ ഗ്രാഫും ഐ.എസ്.ആര്‍.ഒ. പുറത്തുവിട്ടു.
ചന്ദ്രോപരിതലത്തില്‍ സ്വാഭാവികമായി സംഭവിക്കുന്ന പ്രകമ്പനവും പ്രഗ്യാന്‍ റോവറും പരീക്ഷണോപകരണങ്ങളും പ്രവര്‍ത്തിക്കുമ്പോഴുള്ള പ്രകമ്പനവും ഐഎൽഎസ്എ രേഖപ്പെടുത്തിയിട്ടുണ്ട്. ചന്ദ്രനിലെ പ്രകമ്പനത്തിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണത്തിലാണെന്നും ഐ.എസ്.ആര്‍.ഒ അറിയിച്ചു