
konnivartha.com: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ പത്തനംതിട്ട മൂഴിയാര്‍ ,മണിയാര്‍ ഡാം തുറന്നു.മൂഴിയാര്‍ ഡാമിലെ മൂന്നു ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ തുറന്നു. പമ്പ, കക്കാട്ടര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി.
ഗവി റൂട്ടിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. മൂഴിയാര്‍ സായിപ്പിന്‍കുഴിയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായി .ഗവിയിലേക്കുള്ള യാത്ര നിരോധിച്ചു.ഗവിയുടെ പരിസരപ്രദേശങ്ങളിലെ ഉൾവനത്തിൽ രണ്ടു ഉരുൾപൊട്ടൽ സംഭവങ്ങളും ഇന്ന് രാത്രി ഉണ്ടായിട്ടുണ്ട്.
പമ്പയിലെ ദൃശ്യം