ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു; മൂന്നുവയസുള്ള മകനെ കാണാതായി

Spread the love

 

മാവേലിക്കര കൊല്ലക്കടവില്‍ ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. വെണ്‍മണി സ്വദേശി ആതിര (31) യാണ് മരിച്ചത്.മൂന്നുവയസുള്ള മകന്‍ കാശിനാഥിനെ കാണാതായി. നാലംഗ കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷയാണ് മറിഞ്ഞത്.മാവേലിക്കര ഭാഗത്ത് നിന്ന് വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ആറ്റിലേക്ക് മറിയുകയായിരുന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ആതിരയുടെ ഭര്‍ത്താവ് ഷൈലേഷ്, മകള്‍ കീര്‍ത്തന, ഓട്ടോ ഡ്രൈവര്‍ സബനോ സജു എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കാശിനാഥനായുള്ള തിരച്ചില്‍ തുടരുകയാണ്‌.

error: Content is protected !!