Trending Now

ലോക ഫിസിയോതെറാപ്പി ദിനാചരണവും വാക്കത്തോണും സംഘടിപ്പിച്ചു

Spread the love

 

konnivartha.com: ഫിസിയോതെറാപ്പി ദിന ആഘോഷത്തിന്‍റെ ഭാഗമായി അടൂർ ജനറൽ ആശുപത്രിയിൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് ഒരു വാക്കത്തോണുംസംഘടിപ്പിച്ചു.

അടൂർ ജനറൽ ആശുപത്രി, മദർ തെരേസ പാലിയേറ്റീവ് കെയർ അടൂർ, ദ്രോണ ഡിഫൻസ് അക്കാദമി ഇന്നീ സംഘടനകളുടെ സംയുക്ത അഭിമുഖത്തിലാണ് സംഘടിപ്പിച്ചത്.

മദർ തെരേസ പാലിയേറ്റീവ് കെയർ സെന്റർ അഡ്വ.എസ് മനോജിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം, അടൂർ നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി ആർ പി സി ചെയർമാൻ. പി ബി ഹർഷകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.അടൂർ ജനറൽ ആശുപത്രിയിലെ സീനിയർ ഡോക്ടർ,ഡോ. പ്രശാന്ത് ഫിസിയോതെറാപ്പി ദിന സന്ദേശം നൽകി. ഡോ. വിനോദ് രാജ്, ഡോ. നിഷാദ് എസ് നായർ, ഡോ. വിശാൽ ജോൺസൺ, ഡോ. ഷിബു ജോർജ്,ശ്രീ ജയകൃഷ്ണൻ എ ആർ, ശ്രീ പ്രദീപ് ജി,ഡോ. നിഖിൽ തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!