Trending Now

റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് തിരികെ സ്‌കൂളില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു

Spread the love

konnivartha.com: റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്  സിഡിഎസിന്റെ  നേതൃത്വത്തില്‍ നടന്ന തിരികെ സ്‌കൂളില്‍  പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പെരുനാട് ബഥനി ഹൈസ്‌കൂളില്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹന്‍ നിര്‍വഹിച്ചു.

 

ആറ് ഡിവിഷനായി 50 കുടുംബശ്രീ അംഗങ്ങള്‍  പങ്കെടുത്തു. റിസോഴ്‌സ് പേഴസണ്‍മാര്‍ ക്ലാസുകള്‍ നയിച്ചു.25 വര്‍ഷം പിന്നിട്ട കുടുംബശ്രീ സംഘടനാ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താനും പുതിയ കാലത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപെടുത്തി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍  പ്രാപ്തമാക്കുന്നതിനു കുടുംബശ്രീ നടപ്പാക്കിയ പദ്ധതിയാണ് തിരികെ സ്‌കൂളില്‍ കാമ്പയിന്‍.

സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷീലമ്മ സന്തോഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ രാജം ടീച്ചര്‍, ഹെഡ്മിസ്ട്രസ് ഉഷ കുമാരി, ഡോ.രജനി മാത്യൂ, ശോഭന മോഹന്‍, സിസിഡിസ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!