Trending Now

കോന്നി ഉപജില്ലാ കായിക മേളയിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു

Spread the love

 

konnivartha.com : പത്തനംതിട്ട  ജില്ലാ സ്റ്റേഡിയത്തിൽ കോന്നി ഉപജില്ലാ കായിക മേളയിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയ വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു. അഴൂർ പാട്ടത്തിൽ വീട്ടിൽ മനുവിന്റെയും ദീപയുടെയും മകൻ വിഗ്നേഷ് മനു ( 15 ) ആണ് മരിച്ചത്. പ്രമാടം നേതാജി ഹയർസെക്കൻഡറി സ്കൂൾ പത്താം ക്ളാസ് വിദ്യാർത്ഥിയാണ്.

ഉച്ചയ്ക്ക് കായിക മേള കഴിഞ്ഞ് വീട്ടിലെത്തിയ വിഗ്‌നേഷ് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ കോഴഞ്ചേരിയിൽ വച്ചായിരുന്നു അന്ത്യം.

ജില്ലാ സ്റ്റേഡിയത്തിൽ 3000 മീറ്റർ ഓട്ട മത്സരത്തിന് ശേഷമാണ് വിഗ്നേഷ് വീട്ടിലെത്തിയത്.നേരത്തെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിഗ്നേഷിന്റെ സഹോദരി വൈഗ നേതാജി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്.ഹോട്ടൽ ജീവനക്കാരനായിരുന്ന മനു അടുത്തിടെ വീട്ടിൽ കാറ്ററിംഗ് നടത്തി വരികയായിരുന്നു.

error: Content is protected !!