Trending Now

വിമുക്തഭടന്മാര്‍ക്കായി ദക്ഷിണ റെയില്‍വേയില്‍ തൊഴിലവസരം

Spread the love

 

konnivartha.com: ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനില്‍ വിമുക്തഭടന്മാര്‍ക്കായി സംവരണം ചെയ്തിരിക്കുന്ന 214 ഗേറ്റ് കീപ്പര്‍മാരുടെ കരാര്‍ അടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ ഒക്ടോബര്‍ 20 നു 50 വയസില്‍ താഴെ പ്രായമുള്ളവരായിരിക്കണം. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ ആധാര്‍ കാര്‍ഡ്, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ് , ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ്, പെന്‍ഷന്‍ പേമെന്റ് ഓര്‍ഡര്‍, പത്താം ക്ലാസ് / തത്തുല്യ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്ടോബര്‍ 16 നു മുമ്പായി പത്തനംതിട്ട സൈനികക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ :9746763607.

error: Content is protected !!