Trending Now

കോന്നിയൂര്‍ രാധാകൃഷ്ണന്‍( 82) നിര്യാതനായി

Spread the love

 

konnivartha.com:സാംസ്കാരിക സാഹിത്യ രംഗത്ത് നിറഞ്ഞു നിന്നകോന്നി പൌര്‍ണമിയില്‍ കോന്നിയൂര്‍ രാധാകൃഷ്ണന്‍ ( 82)നിര്യാതനായി .

അഖില കേരള ബാലജനസഖ്യത്തിലൂടെ നിരവധി അനവധി വ്യക്തികളെ പൊതുധാരയിലേക്ക്‌ കൈ പിടിച്ചുയർത്തിയ സാംസ്കാരിക പ്രവർത്തകൻ, ഇന്ത്യൻ പ്രസിഡന്റിൽ നിന്നും ഗുരു ശ്രേഷ്ഠാ അവാർഡ് ജേതാവ് വിവിധ സാസ്കാരികസാഹിത്യ മണ്ഡലങ്ങളിൽ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമാന്യ വ്യക്തി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്റര്‍ എന്നീ നിലകളില്‍ അറിയപ്പെട്ടു.കോന്നിയുടെ  നിറ സാന്നിധ്യമായിരുന്നു .

സംസ്ക്കാരം നാളെ ( 12/10/2023 ) ഉച്ചക്ക് 4.00 മണിയ്ക്ക് കോന്നി ബ്ലോക്ക് പടിയിൽ അദ്വൈതം വീട്ട് വളപ്പില്‍. കോന്നി റിപ്പബ്ലിക്കന്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ അധ്യാപകനായിരുന്നു .  ദേശീയ,സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ്.    ഭാര്യ എന്‍ വസന്ത കുമാരി(റിട്ട.ഡെപ്യൂട്ടി ഡയറക്ടർ,കൃഷി വകുപ്പ്)

മക്കള്‍ മനോജ് ആർ (സൗദി അറേബ്യ)ശാലിനി.ആര്‍,മാലിനി.ആര്‍ (അദ്ധ്യാപിക ,നേതാജി ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍,പ്രമാടം) മരുമക്കൾ-ലക്ഷ്മി ഉണ്ണിത്താന്‍(സെന്‍ട്രല്‍ PWD മൈസൂർ ), ഉണ്ണികൃഷ്ണന്‍(ഇന്‍ഫോ പാര്‍ക്ക് കൊച്ചി)

 

കോന്നി വാര്‍ത്തയുടെ എക്കാലത്തെയും മാര്‍ഗ ദര്‍ശിയ്ക്ക് ആദരാഞ്ജലികള്‍ 

 

error: Content is protected !!