Trending Now

നാല് വയസ്സുള്ള മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

Spread the love

 

ആലപ്പുഴ ചെങ്ങന്നൂര്‍ മാന്നാറിൽ മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു .മാന്നാർ സ്വദേശിയായ മിഥുൻകുമാർ (34) ആണ് മകൻ നാലുവയസ്സുകാരൻ ഡൽവിൻ ജോണിനെ ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്

മിഥുൻകുമാറിന്റെ ഭാര്യ സെലിൻ ​ഗൾഫിൽ നഴ്സാണ്. പത്ത് വർഷമായി ​ഗൾഫിൽ ജോലി ചെയ്തിരുന്ന മിഥുൻ നാട്ടിലെത്തിയ ശേഷം പെയിന്റിങ് ജോലികൾ ചെയ്തു വരികയായിരുന്നു.മിഥുൻകുമാറിന്റെ മാതാപിതാക്കൾ രാത്രി വീട്ടിലെത്തിയപ്പോഴാണ് മകനെയും കൊച്ചുമകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിനു ശേഷം ഇരുകൈകളിലേയും ഞരമ്പ് മുറിച്ച മിഥുൻ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.പോലീസ് സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു .

error: Content is protected !!