വജ്രജൂബിലി ഫെലോഷിപ്പ് പഠിതാക്കളുടെ അരങ്ങേറ്റം നടന്നു

Spread the love

 

കേരള സാംസ്‌കാരിക വകുപ്പ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി ചേര്‍ന്നു നടത്തുന്ന പദ്ധതി വജ്രജൂബിലി ഫെലോഷിപ്പ് പഠിതാക്കളുടെ അരങ്ങേറ്റത്തിന്റെ ഉദ്ഘാടനം ഇലന്തൂര്‍ കമ്യൂണിറ്റി ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ സന്നിഹിതയായി. പഠിതാക്കളുടെ ചിത്രരചന മത്സരവും വഞ്ചിപ്പാട്ടിന്റേയും പടയണിയുടെയും അരങ്ങേറ്റവും നടന്നു.

പഞ്ചായത്ത് പ്രസിഡന്റുമാരായ മേഴ്സി മാത്യു, കെ.ആര്‍ സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ആര്‍ അനീഷ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സാലി ലാലു, സാം പി. തോമസ്, ആതിര ജയന്‍, മെമ്പര്‍മാരായ പി.വി അന്നമ്മ, അഭിലാഷ് വിശ്വനാഥ്, സാറാമ്മ ഷാജന്‍, വി.ജി ശ്രീവിദ്യ, കലാ അജിത്ത്, ജിജി ചെറിയാന്‍ മാത്യു, ബി ഡി ഒ ഇന്‍ ചാര്‍ജ് ഗിരിജ, വനിതാ ക്ഷേമ ഓഫീസര്‍ ഉഷ, കോ ഓര്‍ഡിനേറ്റര്‍ കലാമണ്ഡലം ഉല്ലാസ്, ഫെല്ലോഷിപ്പ് കലാകാരന്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.