Trending Now

പന്തളം ബ്ലോക്ക് കേരളോത്സവം സമാപിച്ചു

Spread the love

 

konnivartha.com: പന്തളം ബ്ലോക്ക് പഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരളോത്സവ സമാപനസമ്മേളനം ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. വിവിധ ഇനങ്ങളിലായി നടന്ന മത്സരങ്ങളില്‍ 1000 മത്സരാര്‍ഥികള്‍ പങ്കെടുത്തു. കലാ മത്സരങ്ങളും ഗെയിംസ് കായിക ഇനങ്ങളും സമാപിച്ചു.

ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോള്‍ രാജന്‍ അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ വി എം മധു, ബി എസ് അനീഷ്‌മോന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രേഖ അനില്‍, ജോണ്‍സണ്‍ ഉള്ളന്നൂര്‍, രജിത കുഞ്ഞുമോന്‍, ജൂലി ദിലീപ്, ലാലി ജോണ്‍, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി ചന്ദ്രന്‍, തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ സനല്‍കുമാര്‍, കേരളോത്സവ സംഘാടകസമിതി ജോയിന്റ് കണ്‍വീനര്‍ പി ജി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!