മോഷണം നടത്തുന്ന ആറംഗ സംഘം പിടിയിൽ

Spread the love

 

konnivartha.com/ പത്തനംതിട്ട : ആളില്ലാത്ത വീടുകൾ കുത്തിതുറന്ന്  മോഷണം നടത്തുന്ന ആറംഗ സംഘത്തെ ഇലവുംതിട്ട  പോലീസ് പിടികൂടി.രാമഞ്ചിറ പടിഞ്ഞാറ്റിൻകര വീട്ടിൽ  സായൂജ്  (22),അമ്പലക്കടവിൽ വാടകക്ക് താമസിക്കുന്ന  വള്ളിക്കോട് സ്വദേശി ജിബിൻ കെ ജോയി
(21),നല്ലാനിക്കുന്നു കോടം കാലായിൽ വിഷ്ണു  (24),മുട്ടതുകോണം പുല്ലാമല തടത്തുവിളയിൽ അച്ചു എന്ന്  വിളിക്കുന്ന ദീപക് ജോയി (22),ഓമല്ലൂർ മാത്തൂർ  മൈലനിൽക്കുന്നതിൽ പ്രീത് തമ്പി (25),കലഞ്ഞൂർ പാടം  തേജസ്‌ ഭവനിൽ അപ്പു എന്ന് വിളിക്കുന്ന അഭിരാജ് (24)  എന്നിവരാണ് പിടിയിലായത്.

പകൽസമയത്ത് കറങ്ങിനടന്ന്  ആളില്ലാത്ത വീടുകൾ കണ്ടുവച്ചശേഷം രാത്രി മോഷണം
നടത്തുന്നതാണ് ഇവരുടെ രീതി. ഇലവുംതിട്ട പോലീസ്  സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട നല്ലാനിക്കുന്ന്,  മാത്തൂർ, പ്രക്കാനം രാമഞ്ചിറ, പന്നിക്കുഴി, അമ്പലക്കടവ്  തുടങ്ങിയ സ്ഥലങ്ങളിലെ ആളില്ലാത്ത വീടുകളിലാണ്  ഇവർ മോഷണം നടത്തിയത്. ഇലവുംതിട്ട പോലീസ്
ഇൻസ്‌പെക്ടർ ടി കെ വിനോദ് കൃഷ്ണന്റെ  നേതൃത്ത്വത്തിലുള്ള സംഘമാണ് പ്രതികളെ സാഹസികമായി  പിടികൂടിയത്.പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്
ചെയ്തു.

error: Content is protected !!