
konnivartha.com: അതിരുങ്കല്‍ മേഖലയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു എങ്കിലും വനം വകുപ്പിന് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല . പുലിയുടെ കാല്‍പ്പാടുകള്‍ എന്ന് തന്നെ വനം വകുപ്പ് സ്ഥിരീകരിച്ചു . ജില്ലാ പഞ്ചായത്ത് മുന്‍ മെമ്പര്‍ ബിനിലാല്‍ അടക്കമുള്ളവരുടെ വീട്ടു മുറ്റത്ത് ആണ് പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത് .
” രാത്രിയില്‍ സൂക്ഷിക്കണം ” എന്നുള്ള പതിവ് നിര്‍ദേശം നല്കി വനപാലകര്‍ മടങ്ങി . ക്യാമറ വെക്കാം എന്ന് ആശ്വാസ വചനവും കൂടെ നല്കി . കൂട് വെക്കാനോ പുലിയെ പിടിക്കാനോ ശ്രമം തുടങ്ങിയില്ല .ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി വേണം കൂട് വെക്കാന്‍ എന്ന് വീട്ടുകാരോട് പറഞ്ഞു മനസ്സിലാക്കികൊടുക്കാന്‍ വനം വകുപ്പ് ജീവനക്കാര്‍ ശ്രമിച്ചില്ല .
ചെറിയ പുലിയാണ് എന്ന് പറഞ്ഞു . ചെറിയ പുലി ആണെങ്കില്‍ കൂടി വന്യ മൃഗം ആണ് . വിശപ്പിന് ഒരു മാര്‍ഗമേ ഉള്ളൂ മുന്നില്‍ കിട്ടുന്ന ഇരയെ പിടിക്കുക . വന്യ മൃഗത്തിന് മനുക്ഷ്യരും ഇരയാണ് .
രാത്രിയില്‍ കൊല്ലന്‍പടി മേഖലയില്‍ അസാധാരണമായി വീട്ടു നായ്ക്കള്‍ കുരച്ചപ്പോള്‍ ചിലര്‍ പടക്കം പൊട്ടിച്ചു .പുലിയെ ഓടിക്കാന്‍ ആണെന്ന് പറയുന്നു . പുലി ഉണ്ടെന്ന് കാല്‍പ്പാടു നോക്കി വനം വകുപ്പ് പറഞ്ഞു കഴിഞ്ഞു . നാല് പുലിയെ ഒന്നിച്ചു കണ്ടവര്‍ ഉണ്ട് . ഇതില്‍ ഒരെണ്ണം മാത്രം കൂട്ടില്‍ വീണു .വനം വകുപ്പ് അതിനെ കാട്ടില്‍ വിട്ടു . ബാക്കി പുലിയും കുഞ്ഞുങ്ങളും വിഹരിക്കുന്നു . പുലിപ്പേടിയില്‍ കഴിയാന്‍ ആണ് അതിരുങ്കല്‍ നിവാസികളുടെ യോഗം . പ്രതികരണം ഇല്ലാത്ത ആളുകളായി മാറുന്നു . പ്രതികരിച്ചാല്‍ മാനം ഇടിഞ്ഞു വീഴില്ല . സ്വന്തം കാര്യം നോക്കി ജീവിക്കുന്ന ഒരു വിഭാഗമായി മാറിയോ ഈ ഗ്രാമം . എങ്കില്‍ വളരെ ഏറെ ചിന്തിക്കുക . അപകടം അരികില്‍ ഉണ്ട്