അധ്യാപകർക്ക് ക്ലസ്റ്റർ പരിശീലനം: 9 ജില്ലകളിൽ വ്യാഴാഴ്ച സ്കൂൾ അവധി

Spread the love

 

konnivartha.com:അധ്യാപകരുടെ ശാക്തീകരണ പരിശീലനമായ ക്ലസ്‌റ്റർ യോഗം നടക്കുന്നതിനാൽ ഒമ്പതു ജില്ലകളിലെ ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകൾക്ക്‌ വ്യാഴം അവധിയായിരിക്കും. റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവം നടക്കുന്ന ജില്ലകളിൽ ക്ലസ്‌റ്റർ യോഗം ഇല്ലാത്തതിനാൽ അവിടെ ക്ലാസ്‌ ഉണ്ടാകും.

തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്‌, കണ്ണൂർ, കാസർകോട്‌ എന്നീ ജില്ലകളിലാണ്‌ 10-ാം ക്ലാസ്‌ വരെ അവധി പ്രഖ്യാപിച്ചത്‌. അതേ സമയം കൊല്ലം, കോട്ടയം, എറണാകുളം, വയനാട്‌ ജില്ലകളിൽ ജില്ലാ സ്‌കൂൾ കലോത്സവം നടക്കുന്നതിനാൽ ക്ലസ്‌റ്റർ യോഗം ഇല്ല. ഈ ജില്ലകളിൽ ക്ലാസുണ്ട്‌. പാലക്കാട്‌ ജില്ലയിലെ മണ്ണാർക്കാട്‌, ചെർപ്പുളശേരി സബ്‌ജില്ലകളിലും അവധിയായിരിക്കും.

വയനാട്ടിൽ ക്ലസ്‌റ്റർ യോഗം 24നും പാലക്കാട്‌ ജില്ലയിൽ മണ്ണാർക്കാട്‌, ചെർപ്പുളശേരി ഒഴികെയുള്ള ഉപജില്ലകളിൽ 27നും നടക്കും. എറണാകുളം, കൊല്ലം ജില്ലകളിൽ 28നും കോട്ടയത്ത്‌ 29നും ആണ്‌ ക്ലസ്‌റ്റർ യോഗങ്ങൾ.

error: Content is protected !!